HomeWorld NewsGulfഭാര്യയെ സംശയം കനത്തതോടെ പർദ്ദയിട്ട് അറ്റകൈ പ്രയോഗം നടത്തിയ ഭർത്താവിന് ദുബായിൽ കിട്ടിയത് കിടിലൻ പണി;...

ഭാര്യയെ സംശയം കനത്തതോടെ പർദ്ദയിട്ട് അറ്റകൈ പ്രയോഗം നടത്തിയ ഭർത്താവിന് ദുബായിൽ കിട്ടിയത് കിടിലൻ പണി; കുറ്റസമ്മതത്തിൽ യുവാവിന്റെ വാദം കേട്ടവർ അന്തംവിട്ടു

ഭാര്യയെ സംശയിച്ച്‌ ഇന്ത്യക്കാരന്‍ പര്‍ദ ധരിച്ച്‌ ആള്‍മാറാട്ടം നടത്തി പോലീസ് പിടിയിലായി . താന്‍ സ്ത്രീകളുടെ വസ്ത്രം ധരിച്ചുവെന്ന് 37 വയസ്സുള്ള ഇന്ത്യക്കാരന്‍ സമ്മതിച്ചു. ഭാര്യയെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും ക്ഷമ ചോദിക്കുന്നുവെന്നും ദുര്‍നടപടികള്‍ പരിഗണിക്കുന്ന ദുബായ് കോടതിയില്‍ ഇയാള്‍ പറഞ്ഞു. ഭാര്യയുടെ ദുര്‍നടപ്പ് കയ്യോടെ പിടികൂടാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും അവരെ പിന്തുടരുകയായിരുന്നു ഉദ്ദേശമെന്നും ഇയാള്‍ പറഞ്ഞു. കേസ് പരിഗണിച്ച കോടതി ഇയാള്‍ക്ക് 2000 ദിര്‍ഹം പിഴ ശിക്ഷയാണ് വിധിച്ചത്. എന്നാല്‍, പ്രോസിക്യൂട്ടേഴ്സ് ഇതിനെ ചോദ്യം ചെയ്തു. അപ്പീല്‍ കോടതിയെ സമീപിക്കുമെന്നും പ്രതിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും നാടുകടത്തണമെന്നുമാണ് ആവശ്യം.

ഇന്ത്യക്കാരന്‍ സ്ത്രീകളെ പോലെ വസ്ത്രം ചെയ്ത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും വാദിച്ചു. പ്രോസിക്യൂട്ടേഴ്സിന്റെ അപ്പീല്‍ ഈ മാസം അവസാനം കോടതി പരിഗണിക്കുമെന്നാണ് സൂചന. ഇന്ത്യക്കാരിയായ ഭാര്യയെ കടുത്ത സംശയം ഉണ്ടായിരുന്ന പ്രതി ഏപ്രിലില്‍ ആണ് ആള്‍മാറാട്ടം നടത്തിയത്. ദുബായ് മെട്രോ സ്റ്റേഷനില്‍ വച്ച്‌ ഭാര്യ ആരുമായോ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചെന്ന് മനസിലാക്കിയ ഇയാള്‍ ഇവരെ കയ്യോടെ പിടികൂടാന്‍ ആയിരുന്നു വേഷം മാറി പോയത്. ഇതിനായി ദെയ്റയിലെ ഒരു കടയില്‍ നിന്നും പര്‍ദയും ബുര്‍ഖയും അടിവസ്ത്രങ്ങളും വാങ്ങിയെന്നാണ് രേഖകള്‍ പറയുന്നത്.

പര്‍ദയും ബുര്‍ഖയും ധരിക്കുകയും സ്ത്രീകളുടേത് പോലെ ശരീരത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. മെട്രോ സ്റ്റേഷനില്‍ പോയ ഇയാളെ ഒരു സ്റ്റേഷനില്‍ വച്ച്‌ പൊലീസ് തടയുകയും ബുര്‍ഖ മാറ്റി മുഖം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് വേഷം കെട്ടല്‍ പൊളിഞ്ഞത്. പൊലീസുകാരന്‍ ഇന്ത്യക്കാരനെ കയ്യോടെ പിടികൂടുകയും ചെയ്തു. കോടതിയില്‍ ഇന്ത്യക്കാരന്‍ നടന്ന കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്ത തെറ്റ് അംഗീകരിക്കുകയും ചെയ്തു. താന്‍ സ്വവര്‍ഗാനുരാഗി അല്ലെന്നും സ്ഥിരമായി സ്ത്രീകളുടെ വസ്ത്രം ധരിക്കാറില്ലെന്നും ഇയാള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments