HomeWorld NewsGulfഇവർ നിങ്ങളെ ക്ഷണിച്ചാൽ സൂക്ഷിക്കുക: ദുബായിൽ മസാജിന്റെ മറവിൽ വൻ തട്ടിപ്പ് അരങ്ങേറുന്നു; തട്ടിപ്പ് ഇങ്ങനെ:

ഇവർ നിങ്ങളെ ക്ഷണിച്ചാൽ സൂക്ഷിക്കുക: ദുബായിൽ മസാജിന്റെ മറവിൽ വൻ തട്ടിപ്പ് അരങ്ങേറുന്നു; തട്ടിപ്പ് ഇങ്ങനെ:

മസാജിനെന്ന പേരില്‍ പ്രവാസിയെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു പണം കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബൈ കോടതി ശിക്ഷ വിധിച്ചു. ദുബൈയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നേപ്പാളി പൗരന്‍ ആണ് കവര്‍ച്ചക്കിരയായത്. പ്രതികള്‍ക്ക് ആറ് മാസം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

28നും 33നും ഇടയില്‍ പ്രയമുള്ള നാല് പ്രതികളും നൈജീരിയന്‍ പൗരത്വമുള്ളവരാണ്. റോഡില്‍ വെച്ച്‌ കിട്ടിയ ബിസിനസ് കാര്‍ഡിലാണ് മസാജ് സെന്ററിന്റെ ഫോണ്‍ നമ്ബര്‍ കിട്ടിയതെന്ന് പരാതിക്കാരന്‍ പറഞ്ഞു. നമ്ബറില്‍ വാട്‌സ്‌ആപ് വഴി ബന്ധപ്പെട്ട ഇയാളോട് ഫഌറ്റില്‍ വരാന്‍ നിര്‍ദേശിക്കുകയായിരുന്നു. അകത്ത് കയറിയപ്പോഴാണ് കെണിയില്‍ അകപ്പെട്ടുവെന്ന് ഇയാള്‍ക്ക് മനസിലായത്. നാല് സ്ത്രീകള്‍ ചേര്‍ന്ന് ഇയാളെ കെട്ടിയിട്ടു. ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 60,300 ദിര്‍ഹം കൈക്കലാക്കി. പണം അപഹരിച്ച ശേഷം പൊലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയായിരുന്നു.

പ്രതികളുടെ ഫ്‌ലാറ്റില്‍ നിന്ന് രക്ഷപെട്ട ഇയാള്‍ അല്‍ റഫാ പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. പോലീസ് സ്ഥലത്തെത്തുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് സ്ത്രീകള്‍ ഇവിടെ നിന്ന് ഓടി പോവുകയായിരുന്നുവെന്ന് സെക്യൂരിറ്റി ഗാര്‍ഡ് അറിയിച്ചു. പിന്നീട് നാല് പ്രതികളെയും പോലീസ് പിടികൂടി. സമാനമായ രീതിയില്‍ ഇവര്‍ വേറെയും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments