HomeWorld NewsGulfഅബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്; ഇത്തവണ അടിച്ചത് 13 കോടി...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്; ഇത്തവണ അടിച്ചത് 13 കോടി രൂപ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ 70 ലക്ഷം ദര്‍ഹം (13 കോടി രൂപ) നേടിയത് മലയാളിയായ മുഹമ്മദ് കുഞ്ഞി മയ്യളത്താണ്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം. ആദ്യം ഇത് വിശ്വസിക്കാനായില്ലെന്നും സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്‍റെ വൃക്ക മാറ്റി വക്കാന്‍ ആവശ്യമായ പണം നല്‍കുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും ഇയാള്‍ പറഞ്ഞു. അബുദാബി ബനിയാസിലെ ഒരു തുണിക്കടയില്‍ സെയില്‍സ്‌മാനാണ് മുഹമ്മദ് കുഞ്ഞി.മു ഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വര്‍ഷമായി ഇദ്ദേഹം അബുദാബിയിലാണ് ജോലിചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments