HomeWorld NewsGulfകുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്താൻ പുതിയ രീതിയിലുള്ള തിരച്ചില്‍ രീതി

കുവൈറ്റില്‍ അനധികൃത താമസക്കാരെ കണ്ടെത്താൻ പുതിയ രീതിയിലുള്ള തിരച്ചില്‍ രീതി

കുവൈറ്റില്‍ കഴിയുന്ന അനധികൃത താമസക്കാരേയും കുറ്റവാളികളെയും കണ്ടെത്താന്‍ പോലീസ് പുതിയ രീതിയിലുള്ള തിരച്ചില്‍ രീതി ആരംഭിച്ചു. വീടുകളിലും ഫഌറ്റുകളിലും കയറി തിരച്ചില്‍ നടത്തരുതെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം നിലവിലുള്ളതിനാലാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചത്. വരും ദിവസങ്ങളില്‍ രാജ്യത്താകമാനം ഇത്തരം നീക്കങ്ങള്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു. പാര്‍ക്കുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകളിലെ പാര്‍ക്കിംഗ് ഏരിയകള്‍, മറ്റ് വാണിജ്യസമുച്ചയങ്ങള്‍, കടലോരങ്ങള്‍, ഫിഷ് മാര്‍ക്കറ്റുകളുടെ പാര്‍ക്കിംഗ് ഏരിയകള്‍ എന്നിങ്ങനെ കൂട്ടമായും ഒറ്റയ്ക്കും, കുടുംബത്തോടു കൂടിയും എത്തുന്നവരുടെ അടുത്തെത്തി ഐഡി കാര്‍ഡ് വാങ്ങി അവിടെ വച്ചു തന്നെ കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് കുറ്റക്കാരെ കണ്ടെത്തുന്ന പുതിയ രീതിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എന്റര്‍ടെയിന്‍മെന്റ് സിറ്റിയില്‍ പോലീസ് ക്യാമ്പയിന്‍ ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments