HomeWorld NewsGulfഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥിനി മരിച്ചു.റണാകുളം പെരുമ്ബാവൂര്‍ വേങ്ങൂര്‍ സ്വദേശി ബിനു പോള്‍-മേരി ദമ്ബതികളുടെ മകള്‍ സമീക്ഷ പോളാണ്​ (15) മരിച്ചത്​. അല്‍താവൂനിലെ ഫ്ളാറ്റില്‍ രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. കുട്ടി വീഴുന്നത് കണ്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പാരാമെഡിക്കല്‍ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വീഴ്ച്ചയില്‍ തന്നെ കുട്ടി മരിച്ചതായി സ്ഥിരികരിച്ചു. പൊലീസാണ് അപകടവിവരം രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് ഫോറന്‍സിക് വിഭാഗം പരിശോധിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments