HomeUncategorizedസൗദിയില്‍ ദിവസവും തൊഴിൽ നഷ്ടപ്പെടുന്നത് 1,800 ലേറെ പ്രവാസികൾക്ക്; മലയാളികൾക്ക് ഏറെ ആശങ്കയുണർത്തുന്ന റിപ്പോർട്ട്...

സൗദിയില്‍ ദിവസവും തൊഴിൽ നഷ്ടപ്പെടുന്നത് 1,800 ലേറെ പ്രവാസികൾക്ക്; മലയാളികൾക്ക് ഏറെ ആശങ്കയുണർത്തുന്ന റിപ്പോർട്ട് ഇങ്ങനെ:

സൗദിയില്‍ ദിവസവും 1,800 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ കണക്കുകള്‍ പ്രകാരം മാസം ശരാശരി 55,000 വിദേശികളാണ് തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്നും സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 12 മാസത്തിനിടെ 4.66 ലക്ഷം വിദേശികളാണ് രാജ്യം വിട്ടതെങ്കില്‍ ഈ വര്‍ഷം ആറു മാസത്തിനിടെ 5.25 ലക്ഷം തൊഴിലാളികള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങി. സ്വദേശിവത്കരണം, വനിതാവത്കരണം, ലെവി തുടങ്ങിയ പരിഷ്‌കരണങ്ങളാണ് വിദേശ തൊഴിലാളികള്‍ക്ക് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ കാരണം.

ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്. ഈ വര്‍ഷം ജൂണ്‍ വരെ 5.24 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ആദ്യപാദത്തില്‍ 2.34 ലക്ഷം തൊഴിലാളികള്‍ക്കും രണ്ടാം പാദത്തില്‍ 2.90 ലക്ഷം തൊഴിലാളികളുമാണ് സൗദി വിട്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments