യുഎഇയിൽ തൊഴിൽ അന്വേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം; ഇതാണ് മികച്ച അവസരം

107

യു എ ഇയില്‍ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചതോടെ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഈയടുത്ത്‌ നടപ്പാക്കി തുടങ്ങിയ ആറു മാസത്തെ താല്‍ക്കാലിക വിസയ്‌ക്ക്‌ ഇതിനോടകം തന്നെ നിരവധി പേരാണ്‌ അപേക്ഷിച്ചത്‌. ഇത്തരത്തില്‍ തൊഴില്‍ തേടുന്നവര്‍ക്ക്‌ മികച്ച അവസരമാണ്‌ ഇന്ത്യന്‍ എംബസി ഒരുക്കുന്നത്‌. ജോലി തേടുന്ന ഇന്ത്യക്കാര്‍ക്ക്‌ ജോബ്‌ ഫെയര്‍ ഒരുക്കുകയാണ്‌ എംബസി. സെപ്‌റ്റംബര്‍ 16ന്‌ രാവിലെ ഒമ്ബത്‌ മണി മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ട്‌ വരെ അബുദാബി മിന റോഡിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററി (ഐ എസ്‌ സി)ലാണ്‌ ജോബ്‌ ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌. 10 മുതല്‍ 15 കമ്ബനികള്‍ ജോബ്‌ ഫെയറില്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ്‌ സിങ്‌ സുരി പറഞ്ഞു. ആറു മാസത്തെ താല്‍ക്കാലിക വിസ എടുത്തവര്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്‌, പാസ്‌പോര്‍ട്ട്‌ എന്നിവ കയ്യില്‍ കരുതണം.