പ്രവാസികൾക്ക് കനത്ത തിരിച്ചടി: 3000 ലധികം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഈ ഗൾഫ് രാജ്യം

52

അടുത്ത സാന്പത്തിക വർഷം പൊതുമേഖലയിൽ നിന്ന് മൂവായിരം വിദേശികളെ ഒഴിവാക്കാനുള്ള നീക്കം നടത്തി കുവൈറ്റ്‌. പട്ടിക തയ്യാറാക്കാൻ സിവിൽ സർവ്വീസ് കമ്മീഷൻ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. അടുത്ത 5 വർഷത്തിനുള്ളിൽ പൊതുമേഖലയിൽ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അടുത്ത സാന്പത്തിക വർഷത്തിൽ മൂവായിരം വിദേശികളെ നാടുകയറ്റാനാണ് കുവൈത്ത് സർക്കാർ ഉത്തരവ്. ഇക്കാര്യത്തിൽ മന്ത്രിസഭയുടെ പൂർണ പിന്തുണയോടെയാണ് സിവിൽ സർവീസ് കമ്മീഷന്റെ നടപടി. അഡ്മനിസ്ട്രേറ്റീവ് ജോലികളുള്ള വിദ്ദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് ഉത്തരവ്.