HomeUncategorizedദുബായില്‍ വിസാ അപേക്ഷകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി നാളെ മുതല്‍; വിശദവിവരങ്ങൾ അറിയാം

ദുബായില്‍ വിസാ അപേക്ഷകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി നാളെ മുതല്‍; വിശദവിവരങ്ങൾ അറിയാം

വിദേശ തൊഴിലാളികള്‍ക്ക് വിസാ അപേക്ഷകള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി നാളെ മുതല്‍. വിസക്കുള്ള ബേങ്ക് ഗ്യാരണ്ടി തുകക്ക് പകരം ഇന്‍ഷ്വറന്‍സ് ഏര്‍പെടുത്താനുള്ള യു എ ഇ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് നാളെ മുതല്‍ നടപ്പില്‍ വരുത്തുകയെന്ന് യു എ ഇ മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ജൂണില്‍ യു എ ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് യു എ ഇ-യില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3,000 ദിര്‍ഹം നിര്‍ബന്ധ ബേങ്ക് ഗ്യാരണ്ടി സംവിധാനം നിര്‍ത്തലാക്കി തീരുമാനമുണ്ടായത്. പകരം പ്രതിവര്‍ഷം തൊഴിലാളിക്ക് 60 ദിര്‍ഹം നിരക്കില്‍ സുരക്ഷാ ഇന്‍ഷ്വറന്‍സ് പരിരക്ഷ എടുത്താല്‍ മതിയാകുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഒരു വര്‍ഷത്തേക്ക് 20,000 ദിര്‍ഹമിന്‍റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഒരൊറ്റ തവണയായി അടക്കുന്ന പ്രീമിയത്തിന് നല്കുമെന്നതാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ സവിശേഷത.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments