ഗൾഫിൽ അതിഭീമ നികുതികൾ വരുന്നു ! പോക്കറ്റ് കാലിയാകുമെന്ന ആശങ്കയിൽ പ്രവാസികൾ

177

എണ്ണവില സമീപകാലത്തെങ്ങും വര്‍ധിക്കില്ലെന്നും ഇലക്ട്രോണിക് വാഹന വിപ്ലവത്തോടെ വില ഇനിയും കുറയാനുള്ള സാധ്യതയെന്നുമാണ് ഗള്‍ഫ് നാടുകളുടെ വിലയിരുത്തല്‍. അതിനാല്‍ അടിയന്തരമായി അധികവരുമാന സാധ്യതകള്‍ കണ്ടെത്തിയില്ലെങ്കില്‍ ഈ രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ നിപതിക്കുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി പുതിയ നികുതികള്‍ ചുമത്താന്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ ആലോചിക്കുന്നു.

പ്രത്യക്ഷനികുതികളും പരോക്ഷനികുതികളുമായി പലതവണകളായി ഘട്ടംഘട്ടമായായിരിക്കാം പുതിയ നികുതികള്‍ കൊണ്ടുവരിക. യുഎഇ, സൗദി അറേബ്യ, കുവെെറ്റ്, ബഹ്റെെന്‍, ഒമാന്‍, ഖത്തര്‍ എന്നിവയാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍.

സ്വത്തു നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയായിരിക്കും അടിയന്തരമായി ഏര്‍പ്പെടുത്തുക. കുവെെറ്റിലായിരിക്കും പുതിയ നികുതികള്‍ ആദ്യം നിലവില്‍ വരുന്നതെന്നും സൂചനയുണ്ട്. തുടര്‍ന്ന് പ്രവാസികള്‍ ഏറെയുള്ള യുഎഇയിലും സൗദി അറേബ്യയിലും. ആദായനികുതി, വാറ്റ് എന്നിവയിലും വര്‍ധനയുണ്ടാകും. തുടര്‍ന്ന് ആഡംബരനികുതികളും വര്‍ധിപ്പിക്കും.