HomeWorld NewsGulfഗൾഫിലെ അവധികാലം മുതലെടുത്ത് പ്രവാസികളുടെ പോക്കറ്റടിച്ച്‌ വിമാനക്കമ്പനികൾ; അഞ്ചിരട്ടിവരെ വർധന

ഗൾഫിലെ അവധികാലം മുതലെടുത്ത് പ്രവാസികളുടെ പോക്കറ്റടിച്ച്‌ വിമാനക്കമ്പനികൾ; അഞ്ചിരട്ടിവരെ വർധന

ഗള്‍ഫിലെ അവധിക്കാലം മുതലാക്കി പ്രവാസികളുടെ പോക്കറ്റടിച്ച്‌ വിമാനക്കമ്ബനികള്‍. നിരക്ക് കുത്തനെ കൂട്ടിയാണ് പ്രവാസികളെ കുടുക്കിയിരിക്കുന്നത്. സ്‌കൂള്‍ അവധി കാരണം നിരവധിയാളുകള്‍ നാട്ടിലേക്ക് പുറപ്പെടുന്ന സമയമാണിത്. ഈ സമയം മുതലാക്കി അഞ്ചിരട്ടിയാക്കിയാണ് ടിക്കറ്റ് തുക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ശനിയാഴ്ച എയര്‍ ഇന്ത്യയുടെ ദുബൈയില്‍ നിന്നും കൊച്ചിക്കുള്ള യാത്രക്കായുള്ള വിമാനനിരക്ക് 30,000 രൂപയാക്കിയിരിക്കുകയാണ്. തിരക്കില്ലാത്ത സാഹചര്യത്തില്‍ കൊച്ചിയിലേക്ക് 5000 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഗള്‍ഫ് നാടുകളില്‍ നിന്നും കൊച്ചിയിലേക്ക് എത്തുന്നതിനുള്ള നിരക്ക് എത്തന് 20,000 മുതല്‍ 35,000 രൂപവരെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments