HomeWorld NewsGulfയു എ ഇയില്‍ ഇനി വാറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കിയാല്‍ കനത്ത പിഴ

യു എ ഇയില്‍ ഇനി വാറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കിയാല്‍ കനത്ത പിഴ

യു എ ഇയില്‍ വാറ്റ് വിലയേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വില ഈടാക്കിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് നികുതി വകുപ്പ്. 10,000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വിതരണക്കാരും ചില്ലറ വ്യാപാരികളും ഉത്പന്നങ്ങളുടെ മേല്‍ ചുമത്തുന്ന മൂല്യവര്‍ധിത നികുതിക്ക് നിരക്കില്‍ കൂടുതല്‍ വില ഈടാക്കിയാലാണ് പിഴ വീഴുക. 2018 ജനുവരി ഒന്ന് മുതലാണ് വാറ്റ് നടപ്പാക്കുന്നത്. മറ്റു സാമ്പത്തിക വകുപ്പുകളുമായി യോജിച്ച്‌ നികുതിയില്‍ കൃത്രിമത്വം കാണിക്കുന്നവരെ കണ്ടെത്താനുള്ള സംവിധാനവും ഒരുക്കിയതായി ഉപഭോക്തൃ സംരക്ഷണവകുപ്പ് ഡയറക്ടര്‍ ഹാഷിം അല്‍ നുഐമി പറഞ്ഞു. വകുപ്പിന്റെ പ്രത്യേക സംവിധാനത്തിന്റെ നേതൃത്വത്തില്‍ പരിശോധനകളും സംഘടിപ്പിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments