HomeWorld NewsGulfപ്രവാസി മലയാളികള്‍ക്ക് ഇനി സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ; വിശദവിവരങ്ങൾ അറിയാം

പ്രവാസി മലയാളികള്‍ക്ക് ഇനി സൗജന്യ ചികിത്സ; പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ; വിശദവിവരങ്ങൾ അറിയാം

പ്രവാസി മലയാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.. വിദേശത്തു ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സ് പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. പ്രവാസികളുടെ വിഹിതത്തിനൊപ്പം സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക. വിദേശത്തു ജോലി ചെയ്യുമ്ബോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു വിഹിതം നല്‍കുന്നവര്‍ക്ക് അവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്ബോള്‍ സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല. കൂടുതല്‍ ചികില്‍സാച്ചെലവു വരുന്ന പത്തു രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. എല്ലാ മാസവും ചെറിയ വിഹിതം പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു നല്‍കണം. ഗള്‍ഫ് രാജ്യങ്ങളിലും മറ്റും ചെറിയ ശമ്ബളത്തിനു ജോലി ചെയ്യുകയും കാര്യമായ സമ്ബാദ്യമില്ലാതെ മടങ്ങിയെത്തുകയെത്തുകയും ചെയ്യുന്നവര്‍ക്കു പ്രയോജനം ചെയ്യുന്ന വിധത്തിലാണ് പദ്ധതിയെക്കുറിച്ച്‌ ആലോചിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments