HomeWorld NewsGulfകൊറോണക്കാലത്ത് ഈ തട്ടിപ്പിൽ പ്രവാസികൾ വീഴരുത്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ് !

കൊറോണക്കാലത്ത് ഈ തട്ടിപ്പിൽ പ്രവാസികൾ വീഴരുത്: ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ് !

ചില ട്രാവൽ ഏജൻസികളും വ്യക്തികളും ചാർട്ടേഡ് വിമാനത്തിന്റെ പേരിൽ യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടാൻ രംഗത്തുണ്ടെന്ന് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും  ഇത്തരം തട്ടിപ്പുകളിൽ വീഴരുത് എന്നും ഇന്ത്യൻ കോൺസുലേറ്റ് ദുബായിലെ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി. ചാർട്ടേഡ് വിമാനങ്ങളിൽ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് വാഗ്ദാനവുമായി ആണ് ചില കമ്പനികൾ രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി മുൻകൂർ പണവും ഇവർ ആവശ്യപ്പെടുന്നുണ്ട്.

എന്നാൽ ചാർട്ടേഡ് വിമാന സർവീസിനായി ഉള്ള അനുമതി ഇന്ത്യ ഇതുവരെ നൽകിയിട്ടില്ലെന്നും അനുമതി ലഭിച്ചാൽ കോൺസുലേറ്റ് തന്നെ ഇക്കാര്യം പ്രവാസികളെ അറിയിക്കുമെന്നും ദുബായിലെ ഇന്ത്യ കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യയിലെത്തിയാൽ ക്വറന്റീനിൽ കഴിയുന്നതിനും ചില കമ്പനികൾ പണം ആവശ്യപ്പെടുന്നുണ്ട്. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments