HomeUncategorizedദുബായ് വിമാനത്താവളം വഴി സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സിന്റെ നിർദേശം ഇങ്ങനെ:

ദുബായ് വിമാനത്താവളം വഴി സഞ്ചരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എമിറേറ്റ്സിന്റെ നിർദേശം ഇങ്ങനെ:

വാരാന്ത്യത്തില്‍ കനത്ത തിരക്ക് ഒഴിവാക്കാന്‍ ദുബായ് വിമാനത്താവളം വഴി പുറത്തേക്ക് പോകാനിരിക്കുന്ന യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തണമെന്ന് ദുബായിയുടെ ഫ്ലാഗ്ഷിപ്‌ വിമാനക്കമ്ബനിയായ എമിറേറ്റ്സ് നിര്‍ദ്ദേശിച്ചു. ഈ വാരാന്ത്യത്തില്‍ ടെര്‍മിനല്‍ 3-ല്‍ ഒരു ലക്ഷത്തിലേറെ യാത്രക്കാരെയാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. അതിനാല്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്ബെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് എമിറേറ്റ്സ് നിര്‍ദ്ദേശിക്കുന്നു.

ഡിസംബര്‍ 14 വെള്ളിയാഴ്ച 30,000 പേരാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 21 വെള്ളിയാഴ്ചയും 22 ശനിയാഴ്ചയും കനത്ത തിരക്ക് അനുഭവപ്പെടാനിടയുണ്ട്. ഇതോടൊപ്പം വിമാനത്താവളത്തിന് സമീപം റോഡ്‌ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് മൂലവും കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments