HomeWorld NewsGulfകൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 'ഡെൽറ്റ' കുവൈത്തില്‍ കണ്ടെത്തി : അതീവ ജാഗ്രത

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം ‘ഡെൽറ്റ’ കുവൈത്തില്‍ കണ്ടെത്തി : അതീവ ജാഗ്രത

കുവൈത്തില്‍ കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തി. ഡെല്‍റ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ പരിശോധിച്ച ചില ആളുകളിൽ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയ വക്​താവ്​ ഡോ. അബ്​ദുല്ല അല്‍ സനദ്​ അറിയിച്ചു. കുവൈത്തിലേക്ക്​ ഇന്ത്യയില്‍നിന്ന്​ യാത്രാവിമാനങ്ങള്‍ നിര്‍ത്തിയിരിക്കുകയാണ്​. അതുകൊണ്ടുതന്നെ ഇന്ത്യയില്‍നിന്ന്​ നേരിട്ട്​ കുവൈത്തിലേക്ക്​ വൈറസ്​ എത്തിയിരിക്കാന്‍ സാധ്യത കുറവാണ്​ എന്നാണ് അനുമാനം.

വൈറസുകളുടെ ജനിതക പരിശോധന കൃത്യമായി നടത്തുന്നുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തിയത്​ കുവൈത്ത്​ നിരീക്ഷിക്കുന്നുണ്ട്​. ഇവ കുവൈത്തിലെത്താതിരിക്കാന്‍ എല്ലാ ജാഗ്രതയും പുലര്‍ത്തുന്നു. ഇന്ത്യന്‍ വകഭേദത്തിന്​​ വ്യാപന ശേഷി കൂടുതലാണെന്നാണ്​ വിലയിരുത്തല്‍. കുവൈത്തിലെത്തിയ ഡെല്‍റ്റ വകഭേദം കൂടുതല്‍ പേരിലേക്ക്​ വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. അബ്​ദുല്ല അല്‍ സനദ്​ കുവൈത്ത്​ വാര്‍ത്താ ഏജന്‍സിയോട്​ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments