HomeWorld NewsGulfയു.എ.ഇയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു ദിവസം അവധി

യു.എ.ഇയിലെ പൊതുസ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ അഞ്ചു ദിവസം അവധി

ദുബായ്:  ഡിസംബര്‍ ഒന്നു മുതല്‍ യു എ ഇ യിൽ അഞ്ചു ദിവസം അവധി. ദേശീയ ദിനവും രക്തസാക്ഷിത്വ ദിനാചരണവും പ്രമാണിച്ചാണ് അവധി.  നവംബര്‍ മുപ്പത് തിങ്കളാഴ്ചയാണ് യു.എ.ഇ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നത്. ഡിസംബര്‍ രണ്ട് ബുധനാഴ്ച ദേശീയദിനവും .വാരാന്ത്യ അവധിയോട് അനുബന്ധിച്ച് വരുന്ന പൊതുഅവധികള്‍ തുടര്‍ച്ചയായി നല്‍കി ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് രക്തസാക്ഷിത്വ ദിനാചരണ അവധി പുനക്രമീകരിച്ച് അഞ്ചു ദിവസം അവധി നല്‍കിയത്.

എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധി നല്‍കുന്നതിന് നവംബര്‍ മുപ്പത് തിങ്കളാഴ്ചയിലെ അവധി ഡിസംബര്‍ ഒന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഡിസംബര്‍ രണ്ട് ബുധനാഴ്ചയും, ഡിസംബര്‍ മൂന്ന് വ്യാഴാഴ്ചയും ആണ് ദേശീയ ദിനാഘോഷങ്ങളുടെ അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ചു ദിവസത്തെ അവധി ലഭിക്കും.

സര്‍ക്കാര്‍ ഓഫീസുകളുടെ ഡിസംബറിലെ ആദ്യപ്രവര്‍ത്തി ദിനം ആറാം തിയതി ഞായറാഴ്ചയായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments