HomeWorld Newsപാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ പാർലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പാർട്ടിയെ തീവ്ര വലതുപക്ഷ പാർട്ടി പരാജയപ്പെടുത്തുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മാക്രോണ്‍ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

പ്രചവനങ്ങള്‍ വന്ന് ഒരു മണിക്കൂറിനുള്ളില്‍, രാജ്യത്തെ അഭിസംബോധന ചെയ്ത് ഫ്രഞ്ച് അധോസഭ പിരിച്ചുവിട്ട് പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് മാക്രോണ്‍ പ്രഖ്യാപിച്ചു. ആദ്യ റൗണ്ട് ജൂണ്‍ 30 നും രണ്ടാം റൗണ്ട് ജൂലൈ ഏഴിനും നടക്കുമെന്ന് മാക്രോണ്‍ പറഞ്ഞു.

മാക്രോണിന്റെ പാർട്ടിയേക്കാള്‍ ഇരട്ടി വോട്ടുകള്‍ തീവ്ര വലതുപക്ഷ പാർട്ടി നേടുമെന്നാണ് എക്സിറ്റ്പോള്‍ ഫലം. 31.5 ശതമാനം വോട്ടുകള്‍ തീവ്ര വലതുപക്ഷ പാർട്ടിക്ക് കിട്ടുമ്ബോള്‍ മാക്രോണിന്റെ പാർട്ടി 15.2 ശതമാനവും തൊട്ടുപിറകിലായി 14.3 ശതമാനം വോട്ടുമായി സോഷ്യലിസ്റ്റുകള്‍ മൂന്നാമതെത്തുമെന്നും പ്രവചിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments