HomeWorld NewsEuropeഅയർലണ്ട് നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ആദ്യമായി മലയാളി വനിത !

അയർലണ്ട് നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ആദ്യമായി മലയാളി വനിത !

അയർലണ്ട് നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ആദ്യമായി മലയാളി വനിത !

അയർലണ്ട് പ്രവേശനത്തിന്റെ ആദ്യ പടി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് നഴ്സിങ്‌ബോർഡ് റെജിസ്‌ട്രേഷൻ. നിരവധി ആളുകളാണ് ആ അവസരത്തിനായ് കാത്തിരിക്കുന്നത്. വർഷങ്ങൾക്കിപ്പുറം അയർലണ്ട് നഴ്സിംഗ് ബോർഡിലേക്ക് മത്സരിക്കാൻ ഒരു മലയാളി വനിത മുന്നിട്ടിറങ്ങിയിരിക്കുകയാണ്. അയർലൻഡ് മലയാളിയായ രാജിമോൾ മനോജ്ആണ് എല്ലാവർക്കും അഭിമാനമായ ഈ നേട്ടത്തിനുടമ. അഭിമാനം എന്നതിലുപരി മലയാളി സമൂഹത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് രാജിമോളുടെ ഈ സ്ഥാനാർഥിത്വം.

സെപ്റ്റംബർ 15 മുതലാണ് ഐറിഷ് നഴ്സിംഗ് ബോര്ഡിലേക്കുള്ള തിരഞ്ഞെടുപ്പിൻറെ വോട്ടിംഗ് ആരംഭിക്കുന്നത്. വളരെ ലളിതമായി തന്നെ വോട്ടിംഗ് രേഖപ്പെടുത്താവുന്നതാണ്. www.nmbi.ie .എന്ന സൈറ്റിൽ കയറി election 2020 എന്ന ബാനർ പ്രെസ്സ് ചെയ്യുക .സെപ്തംബര് 15 മുതൽ ലഭ്യമാകുന്ന vote now എന്ന ഓപ്ഷനിൽ കയറി category ഒന്നിൽ രാജിമോൾ മനോജ് എന്ന ഓപ്ഷനിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ് .സെപ്റ്റംബർ 23 ഉച്ചവരെ വോട്ടുകൾ രേഖപ്പെടുത്താവുന്നതാണ് .NMBI എല്ലാ മെമ്പേഴ്സിനും തിരഞ്ഞെടുപ്പിനെ ക്കുറിച്ചുള്ള വിശദാംശങ്ങൾ പോസ്റ്റൽ വഴി അയക്കുന്നുണ്ട്. സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ആദ്യകാല ICU നഴ്‌സായ രാജിമോൾ നേ ഴ്സിങ്ങിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. വര്ഷങ്ങളായി വിക്ക് ലോയിലാണ് സ്ഥിരതാമസം. പഠനത്തിലും ഔദ്യോഗിക ജീവിതത്തിലും തിളക്കമാർന്ന വ്യക്തിത്തനുടമയായ രാജിമോളുടെ സ്ഥാനാർത്ഥിത്വം മലയാളി സമൂഹത്തിന്റെ ഒരു പുതിയ ചരിത്രത്തിനു കൂടി തുടക്കമാവുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments