HomeWorld NewsEuropeവാർത്തകൾ വളച്ചൊടിച്ചു ബ്ലാക്‌മെയ്‌ലിംഗോ ? അയർലണ്ടിൽ ജോലിക്കുവന്നവരുടെ നിജസ്ഥിതി അറിയണ്ടേ ? v4vartha കണ്ടെത്തിയ ചില...

വാർത്തകൾ വളച്ചൊടിച്ചു ബ്ലാക്‌മെയ്‌ലിംഗോ ? അയർലണ്ടിൽ ജോലിക്കുവന്നവരുടെ നിജസ്ഥിതി അറിയണ്ടേ ? v4vartha കണ്ടെത്തിയ ചില യാഥാർഥ്യങ്ങൾ

അയർലണ്ടിലെ നേഴ്‌സിങ് തട്ടിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ പത്രങ്ങളുടെ പ്രധാന വാർത്തയായിരുന്നു. ഒലിവർ പ്ലേസ്മെന്റ് എന്ന റിക്രൂട്ട്മെന്റ് സ്ഥാപനം അയർലണ്ടിലേക്ക് നേഴ്‌സുമാരെ വലിയ ഫീസ് വാങ്ങി റിക്രൂട്ട് ചെയ്യുന്നതായും എന്നാൽ, കേരളത്തില്‍ നിന്നും വന്ന ഇവര്‍ ജോലിയില്ലാതെയും ചിലവിനു നിവര്‍ത്തിയുമില്ലാതെ കഷ്ടപെടുന്നതായുമൊക്കെ യായിരുന്നു വാർത്തകൾ. ഫാം ഹൗസിലെ കുതിര ലായത്തിലാണ് 9 ഓളം നേഴ്‌സുമാര്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും, ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാതെ ഇവര്‍ മലയാളികള്‍ നല്‍കുന്ന സഹായത്തിലാണ് ജീവന്‍ പോലും നിലനിര്‍ത്തുന്നതെന്നുമൊക്കെ വാർത്തയിൽ പറയുന്നു. എന്നാൽ ഇതിന്റെയൊക്കെ സത്യാവസ്ഥയെന്ത് ? സത്യത്തിൽ ഈ റിക്രൂട്ട്മെന്റ് ഇങ്ങിനെയായിരുന്നു ? അയർലണ്ടിലെത്തിയെ കുട്ടികളുടെ യഥാർത്ഥ അവസ്ഥയെന്ത് ? സത്യങ്ങളറിയാൻ ഞങ്ങൾ പ്ലേസ്മെന്റ് ഏജൻസിയുമായും അവർ കൊണ്ടുവന്ന കുട്ടികളുമായും സംസാരിച്ചു. v4vartha കണ്ടെത്തിയ യാഥാർഥ്യങ്ങൾ ഞങ്ങൾ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

Also read: അയർലൻഡ് മലയാളി മനോജ് സക്കറിയാക്ക് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; ചിത്രങ്ങൾ

കോട്ടയം ഏറ്റുമാനൂരിലെ ഒലിവര്‍ പ്‌ളേസ്‌മെന്റ് എന്നെ സ്ഥാപനം വഴിയാണ് നേഴ്‌സുമാര്‍ അയര്‍ലന്റില്‍ വന്നിരിക്കുന്നത്. വർഷങ്ങളായി അയർലണ്ടിലേക്ക് നേഴ്‌സുമാരെ കയറ്റി അയക്കുന്ന സ്ഥാപനമാണിത്. നാളിതുവരെ ഒരു പരാതിയും പറയിപ്പിക്കാത്ത സ്ഥാപനം. എന്നാൽ, ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ വാർത്ത എങ്ങിനെ വന്നുവെന്നു പോലും തങ്ങൾക്കറിയില്ലെന്നു സ്ഥാപനം ഉടമകൾ പറയുന്നു.

Also read: 11 വർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലണ്ടിൽ ട്വന്റി 20 മത്സരത്തിനെത്തുന്നു

വിസയ്ക്കും പരീക്ഷയ്ക്കും ചിലവാകുന്ന തുകയ്ക്ക് പുറമെ ചെറിയ സർവീസ് ചാർജ് മാത്രം വാങ്ങിയാണ് റിക്രൂട്ട്മെന്റ് നടത്തിയത്. ഈ റിക്രൂട്ട്മെന്റ് നേഴ്‌സിങ് ഹോമിലേക്കുള്ളതായിരുന്നു. പുതുതായി നിർമിക്കുന്ന നേഴ്‌സിങ് ഹോമാണെന്നും ഫെബ്രുവരിയിൽ മാത്രമേ തുടങ്ങുവെന്നും പറഞ്ഞുതന്നെയാണ് കുട്ടികളെ കൊണ്ടുവന്നിരിക്കുന്നത്. വാർത്തയിൽ പറയുന്നതുപോലെയുള്ള ഒരു കാര്യങ്ങളും ഇവിടെ സംഭവിച്ചിട്ടില്ല. ഇത് തികച്ചും ബ്ലാക്ക് മെയിലിംഗ് മാത്രം ഉദ്ദേശിച്ചുള്ള വാർത്തയാണ്. അല്ലെങ്കിൽ മനഃപൂർവം കരിവാരിത്തേക്കാനായി ചെയ്യുന്നതാണ്. സ്ഥാപനം ഉടമകൾ പറയുന്നു.

Also Read: രാഹുൽ ഗാന്ധി അയർലണ്ടിൽ എത്തുന്നു; രാഹുലിനെ അയർലണ്ടിൽ എത്തിക്കുന്നത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്

ഈ സ്ഥാപനം കൊണ്ടുവന്നു ദുരിതത്തിലായി എന്നു വാർത്തയിൽ പറയുന്ന കുട്ടികളുടെ അഭിപ്രായവും മറിച്ചല്ല. പുതുതായി നിർമിക്കുന്ന നേഴ്‌സിങ് ഹോമാണെന്നും ഫെബ്രുവരിയിൽ മാത്രമേ തുടങ്ങുവെന്നും പറഞ്ഞുതന്നെയാണ് തങ്ങളെ കൊണ്ടുവന്നിരിക്കുന്നതെന്ന് കുട്ടികളും പറയുന്നു. അയർലണ്ടിൽ എത്തിയ ഉടനെ എംപ്ലോയറുമായി ബന്ധപ്പെട്ടു രേഖകൾ എല്ലാം ശരിയാക്കിയെന്നു അവർ പറയുന്നു. GNIB , പബ്ലിക് സർവീസ് കാർഡ്, വർക്ക് പെർമിറ്റ് തുടങ്ങിയ രേഖകളും തൊഴിലുടമ ശരിയാക്കിത്തന്നു. വാർത്തയിൽ പറയുന്നതുപോലെ തങ്ങൾ കുതിരാലയത്തിലല്ല കിടക്കുന്നത്. ഭക്ഷണവും താമസവും ഒരുക്കുന്നത് തൊഴിലുടമ തന്നെയാണ്. വാർത്തയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമായിരിക്കാമെന്നും അവർ പറയുന്നു.

കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തകൾ പരത്തുന്നത്. കുതിരാലയത്തിൽ കഷ്ടപ്പെടുന്ന നേഴ്‌സുമാർ എന്നൊക്കെ വാർത്തകൊടുത്ത് തങ്ങളെ കളിയാക്കിയതിൽ കുട്ടികൾ ബുദ്ധിമുട്ടിലാണ്. ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ തങ്ങൾ വിങ്ങിപ്പൊട്ടുകയായിരുന്നു എന്ന് അവർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments