HomeWorld NewsEuropeമഴക്കെടുതി: ആഘോഷങ്ങള്‍ ഒഴിവാക്കി കേരളത്തിന് സഹായഹസ്തവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ്

മഴക്കെടുതി: ആഘോഷങ്ങള്‍ ഒഴിവാക്കി കേരളത്തിന് സഹായഹസ്തവുമായി ബി ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ്

കേരളത്തില്‍ അതിഭീകരമായി ഉണ്ടായിരിക്കുന്ന പ്രളയക്കെടുതി ശ്വാസമടക്കിപ്പിച്ചു വീക്ഷിക്കുകയാണ് സ്വിസ്സ് മലയാളികളായ നമ്മളും പ്രവാസ ലോകവും. ഉറ്റവരുടെ വീടുകളും സാധന സാമഗ്രികളും വെള്ളത്തിലാഴുന്നത് ഭീതിയോടെയാണ് പ്രവാസ ലോകം കാണുന്നത് അതിലുപരി ജീവനുള്ള ഭീക്ഷണിയും.

അവധികാലത്തിനു നാട്ടിലേക്ക് പോയവര്‍ക്ക് തിരിച്ചെത്താന്‍ കഴിയാതെ വന്നിരിക്കുകയുമാണ് .അവരുടെ ഫോണ്‍ വിളികളും ,വീഡിയോ മെസേജുകളും വീണ്ടും നമ്മളെ ഭീതിയില്‍ ആഴ്ത്തുന്നു.

കാലവര്‍ഷക്കെടുതിയുടെ ഒരു വലിയ ദുരന്തമാണ് സംസ്ഥാനം നേരിടുന്നത് ,നമ്മുടെ സഹോദരി ,സഹോദരങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍ നമ്മള്‍ ഒന്നുചേരേണ്ടതുണ്ട്. സാമ്ബത്തിക സഹായത്തിന്റെ അളവുകോലിലുപരി ,സഹാനുഭൂതിയാണ് കൂടുതലായിവേണ്ടത്. നാടിന്റെ ഇന്നത്തെ അവസ്ഥയില്‍ മനം നൊന്തു ഓണാഘോഷങ്ങളും ,മറ്റു ആഘോഷങ്ങളും സംസ്ഥാന ഗവണ്മെന്റും, പ്രവാസ സംഘടനകളും വേണ്ടന്നു വെക്കുന്ന ഈ സാഹചര്യത്തില്‍, വലിയൊരു ആഘോഷം നടത്തുവാനുള്ള മനസികാവസ്ഥയിലല്ല നാടിനെ സ്നേഹിക്കുന്ന ഒരു സ്വിസ്സ് മലയാളിയും എന്നുള്ളതാണ് യാഥാര്‍ഥ്യം .

ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം നമ്മുടെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിക്കുന്ന പ്രോഗ്രാമുകള്‍ മാത്രമാക്കുവാനും ,നാട്ടില്‍ നിന്നും വരുവാനിരുന്ന കലാകാരന്മാരുടെ പ്രോഗ്രാമുകള്‍ ഒഴിവാക്കി ഓണത്തിന് അമിതാഘോഷങ്ങള്‍ വേണ്ടന്നു വെച്ചു നമ്മുടെ സഹോദരി സഹോദരന്മാരുടെ ദുഖങ്ങളില്‍ പങ്ക്‌കൊള്ളാനും ,സാമ്ബത്തികമായി സഹായിക്കാനും ഇന്ന് സൂറിച്ചില്‍ കൂടിയ ബി ഫ്രണ്ട്സ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ച വിവരം അറിയിക്കുന്നു .

ഈ വര്‍ഷത്തെ ബി ഫ്രണ്ട്സിന്റെ ഓണത്തിന് പങ്കെടുക്കുന്ന നിങ്ങള്‍ ഓരോരുത്തരും ബി ഫ്രണ്ട്‌സ്, പ്രളയക്കെടുതിയില്‍പെട്ടവര്‍ക്കായി തുടക്കമിടുന്ന സാമ്ബത്തിക സഹായത്തില്‍ പങ്കാളികളാകുന്നു എന്നുള്ളത് ഓര്‍മ്മിക്കുമല്ലോ.ഇതില്‍ പങ്കാളികളാകുവാന്‍ സുമനസ്സരായ എല്ലാ സ്വിസ്സ് മലയാളികളേയും അമിതാഘോഷമില്ലാത്ത ജനകീയ ഓണത്തിനായി സെപ്റ്റംബര്‍ ഒന്നിന് സാദരം ക്ഷണിക്കുന്നു .

ഇൗ ഉദ്യമത്തില്‍ നിങ്ങള്‍ക്കും നേരിട്ട് പങ്കാളികള്‍ ആകാവുന്നതാണ്.

Be Friends Switzerland
Charity Account

Post Finance
IBAN No. CH36 0900 0000 8542 0681 5

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments