HomeWorld NewsEuropeഅയർലണ്ടിലെ കിൽകോക്കിൽ നിര്യാതനായ മനോജ് സ്കറിയയുടെ മൃതദേഹം ബുധനാഴ്ച പൊതുദർശനത്തിനു വയ്ക്കും

അയർലണ്ടിലെ കിൽകോക്കിൽ നിര്യാതനായ മനോജ് സ്കറിയയുടെ മൃതദേഹം ബുധനാഴ്ച പൊതുദർശനത്തിനു വയ്ക്കും

കിൽകൊക്കിൽ ഈ കഴിഞ്ഞ ഡിസംബർ 29 ന് നിര്യാതനായ പാമ്പാടി കൂരോപ്പട പാറയിൽ പുത്തൻപുരയിൽ വർഗീസിന്റെ മകൻ മനോജ് സ്കറിയയുടെ   (47 ) മരണാനന്തര പ്രാർത്ഥനാ  ശിശ്രൂഷകളും പൊതുദർശനവും ജനുവരി 3 ബുധനാഴ്ച  വൈകിട്ട്  5 മണി മുതൽ 6:30 വരെ St . Coca’s church , Kilcock, co. Kildare വെച്ച് നടത്തപ്പെടുന്നു, ഈ അവസരത്തിൽ ഏവർക്കും അനുശോചനം രേഖപ്പെടുത്താനുള്ള അവസരം ചർച്ചിൽ ഉണ്ടായിരിക്കുന്നതാണ് .

ഈ ഒരു വിഷമഘട്ടത്തിൽ ഉടനീളം ആ കുടുംബത്തിന് താങ്ങും തണലുമായി നിന്ന എല്ലാ നല്ലവരായ ആൾക്കാരോടും ഉള്ള നന്ദി ഈ അവസരത്തിൽ അറിയിക്കുന്നു. നിയമ നടപടികൾ പൂർത്തീകരിച്ച്  ഈ ആഴ്ച അവസാനം നാട്ടിലേക്ക്  യാത്രയായാവുന്ന മനോജിനെ ഭാര്യ ഷിജിയും  മക്കളും അനുഗമിക്കും.

നാട്ടിൽ നിന്നും എത്തി മൂന്നാം ദിവസമാണ് മനോജ് മരണപ്പെടുന്നത്. ഡിസംബര്‍ 27 നാണ് മനോജ് അയര്‍ലണ്ടില്‍ ആദ്യമായി എത്തിയത്. ന്യൂമോണിയ ബാധിതനായിരുന്നുവെന്ന് പറയപ്പെടുന്നു. രാവിലെ അടുക്കളയില്‍ വെള്ളം കുടിയ്ക്കാനെത്തിയ മനോജ് അവിടെ കുഴഞ്ഞു വീഴുകയായായിരുന്നു എന്നാണ് നിഗമനം. മനോജിന്റെ ഭാര്യ ഷിജി കിൽകോക്ക് നഴ്സിംഗ് ഹോമിൽ എത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments