HomeWorld NewsEuropeപ്രഥമ ക്നാനായ തിരുനാളിന് യുകെയുടെ പ്രഥമ സീറോമലബാർ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ വചനസന്ദേശം നൽകും

പ്രഥമ ക്നാനായ തിരുനാളിന് യുകെയുടെ പ്രഥമ സീറോമലബാർ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ വചനസന്ദേശം നൽകും

മാഞ്ചസ്റ്റർ – യു കെയിലെ ഷ്രൂസ്ബറി രൂപതയിൽ പ്രഥമ ക്നാനായ കാത്തലിക് ചാപ്ലയൻസി രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ യു കെയിലെ ക്നാനായ കത്തോലിക്കർ ഒന്ന് ചേർന്ന് നടത്തപ്പെടുന്ന പ്രഥമ ക്നാനായ തിരുനാളിന് അനുഗ്രഹാശീർവാദമേകുവാൻ യു കെ യുടെ പ്രഥമ സീറോ മലബാർ രൂപതയായ പ്രസ്റ്റന്റെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവും എത്തിച്ചേരും. തിരുനാളിന് എത്തിച്ചേരുന്ന യു കെ യുടെ പ്രഥമ സീറോ മലബാർ രൂപതയായ പ്രസ്റ്റൺ സീറോ മലബാർ രൂപതയുടെ പ്രഥമ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് ഊഷ്മളമായ വരവേൽപ് നൽകും. നിയുക്ത മെത്രാന്റെ നിറസാന്നിധ്യം ക്നാനായ കത്തോലിക്കർക്ക് ആവേശമാകും. തിരു നാളിനെ തുടർന്ന് ഒന്നാം വാർഷികം ആഘോഷിക്കുന്ന സെന്റ്. ജോൺ പോൾ രണ്ടാമൻ സൺഡേ സ്കൂൾ വാർഷികാഘോഷ പരിപാടികളുടെയും, ഇടവക വാർഷികത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുന്നത് നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലായിരിക്കും.

 

 

പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയൻസിയിലെ തിരുനാളിന് യു കെ ക്നാനായ കാത്തലിക് അസോസിയേഷന്റെ എല്ലാ യൂണിറ്റുകളിൽ നിന്നും അംഗങ്ങൾ എത്തിച്ചേർന്ന് ഈ കൂട്ടായ്മയിൽ പങ്ക് ചേരും. ഒക്ടോബർ ഒന്നിന് രാവിലെ പൊന്തിഫിക്കൽ കുർബ്ബാനയോടെയാണ് ക്നാനായ തിരുനാളിന് തുടക്കം കുറിക്കുക. ദിവ്യ കാരുണ്യവാഴ്‌വ്, ആഘോഷമായ പ്രദിക്ഷണം എന്നിവയും തുടർന്ന് ക്നാനായ സ്നേഹവിരുന്നും ഉണ്ടായിരിക്കും.
തുടർന്ന് സൺഡേ സ്കൂളിന്റെയും, ഭക്തസംഘടനകളുടെയും സംയുക്ത വാർഷികം ആരംഭിക്കും. യു കെയിലെ ക്നാനായ സമൂഹം അവതരിപ്പിക്കുന്ന കലാ സന്ധ്യ ഇതോടൊപ്പം അരങ്ങേറും. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിററികൾ ഊർജിതമായി പ്രവർത്തിച്ച് വരുന്നു.തിരുനാളിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും, സ്നേഹപൂവ്വം ക്ഷണിക്കുകയും ചെയ്യുന്നതായി ഷ്റൂസ്ബറി രൂപതാ ക്നാനായ ചാപ്ലിൻ ഫാ.സജി മലയിൽ പുത്തൻപുര അറിയിക്കുന്നു.

വാർത്ത: അലക്സ് വർഗീസ് 

പത്തനംതിട്ടയിൽ മദ്യവും കഞ്ചാവും അടിച്ച്‌ വിദ്യാർത്ഥിനികൾ കിറുങ്ങി ബോധംകെട്ടു; മാനം രക്ഷപെട്ടത് ഭാഗ്യത്തിന് !

ദേവി പ്രത്യക്ഷപ്പെട്ട് വീടിനുള്ളിൽ നിധിയുണ്ടെന്നു പറഞ്ഞു; കാഞ്ഞിരപ്പള്ളിയിൽ ഈ അച്ഛനും മകനും ചെയ്ത കാര്യങ്ങൾ അതിശയിപ്പിക്കുന്നത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments