HomeWorld NewsEuropeഅയര്‍ലണ്ടിലെങ്ങും ഓണസദ്യയൊരുക്കാന്‍ ഹോളിഗ്രെയില്‍, രുചിയുടെ പുതുമയുമായി അയര്‍ലണ്ടിലെ ആദ്യത്തെ മലയാളി റസ്റ്റോറന്റ്

അയര്‍ലണ്ടിലെങ്ങും ഓണസദ്യയൊരുക്കാന്‍ ഹോളിഗ്രെയില്‍, രുചിയുടെ പുതുമയുമായി അയര്‍ലണ്ടിലെ ആദ്യത്തെ മലയാളി റസ്റ്റോറന്റ്

zഅയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഇത്തവണ ഓണസദ്യയൊരുക്കി പരമ്പരാഗത രുചികളുടെ ഓണോത്സവം ആഘോഷിക്കാന്‍ ഹോളി ഗ്രെയില്‍ എത്തുന്നു.അയര്‍ലണ്ടിലെ ആദ്യത്തെ ആദ്യത്തെ മലയാളി റസ്റ്റോറന്റ് എന്ന ബഹുമതിയുള്ള ഹോളി ഗ്രെയില്‍ ഇത്തവണ ഇതാദ്യമായാണ് അയര്‍ലണ്ടില്‍ എമ്പാടും ഓണസദ്യ ഒരുക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പാരമ്പര്യത്തിലും,ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാതെ അയര്‍ലണ്ടിലെ സംഘടനകള്‍ക്കും, അസോസിയേഷനുകള്‍ക്കും ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകള്‍ക്കായി സദ്യയൊരുക്കാനുള്ള ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു.

ലോകത്ത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത രുചിയുടെ വൈവിധ്യമാണ് മലയാളിയുടെ സദ്യയുടെ പ്രത്യേകതയെന്ന ഓര്‍മ്മ ഒരിക്കലും നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ‘ തനത് ഓണസദ്യ’ ഒരുക്കാന്‍ ഹോളി ഗ്രെയില്‍ മുന്നിട്ടിറങ്ങുന്നത് എന്ന് മാനേജിംഗ് ഡയറക്ര്‍ ഭരണങ്ങാനം സ്വദേശി ഷിജോ ഭാസ്‌കരന്‍ പറയുന്നു.

വര്‍ഷങ്ങളോളം എറണാകുളം ടാജ് ഹോട്ടലില്‍ കേരള വിഭവങ്ങളും , സദ്യയുമൊരുക്കി പ്രശംസ നേടിയിട്ടുള്ള ഷിജോ ഭാസ്‌കരനും,രഞ്ജിത്ത് പുന്നൂസുമാണ് ഹോളി ഗ്രെയിലിന്റെ രുചിക്കൂട്ടൊരുക്കുന്നത്.

കഴിഞ്ഞ ദശകത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ ഇന്ത്യന്‍ റസ്റ്റോറന്റ് ആരംഭിച്ച് മലയാളത്തിന്റെ രുചി വിളംമ്പിയ ഹോളി ഗ്രെയില്‍ ഗ്രൂപ്പിന് അഞ്ചോളം ഇന്ത്യന്‍ റസ്റ്റോറന്റുകളാണ് ഉള്ളത്.കഴിഞ്ഞ വര്‍ഷങ്ങളില്‍ ‘ഐറിഷ് കറി’അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഹോളി ഗ്രെയില്‍ കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോര്‍ഡ്,വെക്‌സ് ഫോര്‍ഡ് കൗണ്ടികളില്‍ മാത്രമാണ് സേവനം നല്‍കിയിരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ അറിയാനും, ഔട്ട് ഡോര്‍ കേറ്ററിംഗ് സൗകര്യങ്ങളെ കുറിച്ച് അറിയാനും താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിളിക്കാം

George Varghese-0879116831
Renjith – 0892407840

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments