HomeWorld NewsEuropeഡബ്ലിൻ സീറോ മലബാർ ചർച്ച് ഏപ്രിൽ 1 നു ആദ്യവെള്ളി ആചരണവും ,ഫാ . ടോം...

ഡബ്ലിൻ സീറോ മലബാർ ചർച്ച് ഏപ്രിൽ 1 നു ആദ്യവെള്ളി ആചരണവും ,ഫാ . ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രത്യേക പ്രാർത്ഥനയും .

ഡബ്ലിൻ സീറോ മലബാർ ചർച്ച് ആദ്യവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 1 നു താല സെൻറ് മാര്ട്ടിൻ ഡി പൊരെസ് ദേവാലയത്തിൽ വൈകുന്നേരം 6 മുതൽ 9 വരെ ആചരിക്കപ്പെടുന്നു.
ആരാധനയും ദിവ്യബലിയർപ്പണവും നൊവേനയും ഉണ്ടായിരിക്കും. കൂടാതെ യെമനിൽ ISS ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേരളത്തിലെ 31 രൂപതകളും 31/3 /16 വ്യാഴാഴ്ച  എല്ലാ കത്തോലിക്കാപള്ളികളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും പ്രത്യേക പ്രാർത്ഥനയും പരിശുദ്ധ കുർബ്ബാനയ്ക്ക് മുൻപിൽ ആരാധനയും നടത്തിക്കൊണ്ട്  “പ്രാർത്ഥനാദിനമായി “ആചരിക്കുന്നു .ഇതിന്റെ ഭാഗമായി ആദ്യവെള്ളി ആചരണ ശുശ്രൂഷയിൽ ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രത്യേക പ്രാർഥനയും ആരാധനയും ഉണ്ടായിരിക്കുന്നതാണ്.ശുശ്രൂഷകൾക്ക് പ്രാർത്ഥനപൂർവ്വം നേത്രുത്വം കൊടുക്കുന്നത് ഫാ .ജോർജ്ജ് കരിന്തോളിൽ MCBS (ഡയറക്ടർ ദിവ്യകാരുണ്യ   ധ്യാനകേന്ദ്രം കാലടി ,എറണാകുളം )ആയിരിക്കും .സാധിക്കുന്ന എല്ലാവരും ആദ്യവെള്ളിയാഴ്ച ശുശ്രൂഷയിൽ പങ്കെടുത്ത് ഫാ .ടോം ഉഴുന്നാലിന്റെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് ഡബ്ലിൻ സീറോ മലബാർ ചാപ്ലയിൻമാരായ ഫാ . ജോസ് ഭരണിക്കുളങ്ങര ,ഫാ .ആന്റെണി ചീരംവേലിൽ എന്നിവർ അഭ്യർഥിച്ചു .

വാർത്ത:കിസാൻ തോമസ്‌(പി ആർ ഓ സീറോ മലബാർ സഭ ഡബ്ലിൻ)

LIKE

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments