HomeWorld NewsEuropeഓസ്ട്രിയയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സഹോദരിമാരുടെ മക്കൾക്ക് തടാകത്തിൽ വീണ് ദാരുണാന്ത്യം

ഓസ്ട്രിയയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി സഹോദരിമാരുടെ മക്കൾക്ക് തടാകത്തിൽ വീണ് ദാരുണാന്ത്യം

ഓസ്ട്രിയയില്‍ വിനോദയാത്രയ്ക്ക് പോയ മലയാളി യുവാക്കള്‍ തടാകത്തില്‍ മുങ്ങിമരിച്ചു. ബ്രിട്ടനിലെ ബോള്‍ട്ടനില്‍നിന്നും ഓസ്ട്രിയയിലെ വിയന്നയില്‍ വിനോദയാത്രയ്ക്കു പോയതായിരുന്നു ഇവര്‍. ബോള്‍ട്ടനില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ സ്വദേശിയായ അനിയന്‍കുഞ്ഞ് സൂസന്‍ ദമ്പതികളുടെ മകന്‍ ജോയല്‍ (19) റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ മകന്‍ ജെയ്‌സ് (15) എന്നിവരാണ് മരിച്ചത്. മരിച്ചകുട്ടികളുടെ അമ്മമാരായ സൂസനും സുബിയും സഹോദരിമാരാണ്. തിരുവല്ല സ്വദേശികളാണ് ഇരുവരും.

വിയന്നയില്‍ താമസിക്കുന്ന സുബിയുടെയും സൂസന്റെയും സഹോദരന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഞായറാഴ്ചയാണ് രണ്ടുപേരുടെയും കുടുംബം വിയന്നയിലെത്തിയത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. ബോട്ടിങ്ങിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം. നീന്തല്‍ അറിയാവുന്ന ഇരുവരും തടാകത്തിലെ ചതുപ്പില്‍ പെട്ടതാകാനാണ് സാധ്യതയെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വിവരമറിഞ്ഞ് ബോള്‍ട്ടനിലെ മലയാളി സമൂഹം ഇവരുടെ ബന്ധുവായ സോണിയുടെ വീട്ടില്‍ ഒത്തുചേര്‍ന്നു. രാത്രി പ്രത്യേക പ്രാര്‍ഥനയും വീട്ടില്‍ നടത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങള്‍ എത്രയും വേഗം ബോള്‍ട്ടനില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന് കുടുംബാംഗങ്ങളെ സഹായിക്കാന്‍ ബന്ധുവായ സോണിയുള്‍പ്പെടെ നാലുപേര്‍ വിയന്നയിലേക്ക് പുറപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments