HomeTech And gadgetsനക്ഷത്ര മാതൃകയിലുള്ള ന്യൂക്ലിയര്‍ പ്ലാന്റ് വരുന്നു....

നക്ഷത്ര മാതൃകയിലുള്ള ന്യൂക്ലിയര്‍ പ്ലാന്റ് വരുന്നു….

ബെര്‍ലിന്‍: നക്ഷത്ര മാതൃകയിലുള്ള ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്‌ടറുകള്‍ വരുന്നു. വെന്‍ഡല്‍സ്‌റ്റെയ്‌ന്‍ 7-എക്‌സ്‌ എന്നറിയപ്പെടുന്ന പുതുതലമുറ റിയാക്‌ടറുകള്‍ക്കു പിന്നില്‍ ജര്‍മന്‍ ശാസ്‌ത്രജ്‌ഞരാണ്‌. താപനിലയങ്ങളെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവിടെനിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. ഹൈഡ്രജനെ 30 മിനിറ്റോളം പ്ലാസ്‌മ രൂപത്തില്‍ നിലനിര്‍ത്തിയാണ്‌ അണുസംയാജനം യാഥാര്‍ഥ്യമാക്കുന്നത്‌. ഹൈഡ്രജന്റെ ഐസോടോപ്പുകളായ ഡ്യൂട്ടീരിയം, ട്രിഷീയം എന്നിവയാണു റിയാക്‌ടറില്‍ ഉപയോഗിക്കുന്നത്‌.
പ്ലാസ്‌മ അവസ്‌ഥയില്‍ കൂടുതല്‍ സമയം നിലനിര്‍ത്തിയാണു അണുസംയോജനം യാഥാര്‍ഥ്യമാക്കുന്നത്‌. തുടര്‍ന്നു ഹൈഡ്രജന്‍ ആറ്റങ്ങള്‍ യോജിച്ചു ഹീലിയം ഉണ്ടാകും. ഈ പ്രക്രിയിലുണ്ടാകുന്ന താപം ഉപയോഗിച്ചു കൂള്‍എന്‍ഡിനെ ടര്‍ബൈനിലൂടെ കടത്തിവിട്ടാകും ഊര്‍ജം ഉല്‍പാദിപ്പിക്കുക. 3.5 മീറ്റര്‍ ഉയരവും 16 മീറ്റര്‍ വീതിയുമാണു ഈ റിയാക്‌ടറിനു വേണ്ടത്‌.റിയാക്‌ടറിന്റെ പരീക്ഷണം ജൂണില്‍ പുര്‍ത്തിയാക്കി. അടുത്ത മാസം നിര്‍മാണം പൂര്‍ത്തിയാക്കാനാണു ജര്‍മനി ഉദ്ദേശിക്കുന്നത്‌.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments