കാനഡയിൽ ജോലി നേടാൻ ഇന്ത്യക്കാർക്ക് സുവർണ്ണാവസരം: രണ്ടാഴ്ചയ്ക്കുള്ളിൽ ജോലി ലഭിച്ചേക്കാം

15

ഗ്ലോബൽ ടാലന്റ് സ്ട്രീമിന്റെ (ജി.ടി.എസ്) ഭാ​ഗമായി കാനഡയിൽ വൻ തൊഴിലവസരങ്ങൾ. ഇന്ത്യയ്ക്കാർക്ക് കാനഡ‍യിൽ ജോലിയ്ക്ക് അപേക്ഷിക്കാൻ തടസ്സരഹിതവും വേഗതയേറിയതുമായ വഴിയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. വിവിധ മേഖലകലിൽ വൈദഗ്ദ്ധ്യം നേടിയിട്ടുള്ള വിവിധ രാജ്യങ്ങളിലെ ആളുകളെയാണ് കാനഡയ്ക്ക് ആവശ്യം. 40,000ത്തിൽ അധികം പുതിയ തൊഴിലവസരങ്ങളാണ് ഈ വർഷം കാനഡയിലുള്ളത്.

ജിടിഎസ് ഒരിയ്ക്കലും കാനഡയിലേയ്ക്കുള്ള ഒരു കുടിയേറ്റ മാർ​ഗം മാത്രമല്ല, വൈവിധ്യമാർന്ന മേഖലകളിൽ പ്രാ​ഗത്ഭ്യം തെളിയിച്ച വിവിധ രാജ്യങ്ങളിലെ ആളുകളെ ഉപയോ​ഗിച്ച് നൂതന ടീമുകൾ നിർമ്മിക്കാനുള്ള കമ്പനികളുടെ തന്ത്രമാണ് ജിടിഎസ്. സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കാണ് ജിടിഎസ് വഴി ജോലി ലഭിക്കാൻ കൂടുതൽ സാധ്യത.

താഴെ പറയുന്ന മേഖലയിലുള്ളവർക്കാണ് കാനഡയിൽ തൊഴിലവസരങ്ങൾ കൂടുതൽ. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഇന്ത്യക്കാർക്കും അപേക്ഷിക്കാവുന്നതാണ്. സയൻസ് ടെക്നോളജി
എൻജിനീയറിം​ഗ്
ഗണിതശാസ്തം

പദ്ധതി വഴി അപേക്ഷ അയച്ച് വെറും രണ്ടാഴ്ച്ചയ്ക്കുള്ളിൽ അർഹരായവർക്ക് ജോലി ലഭിക്കും. ജിടിഎസ് വഴി നിയമിക്കപ്പെടുന്നവർക്ക് കാനഡയിൽ തൊഴിൽ പരിചയം നേടുന്നതിലൂടെ എക്സ്പ്രസ് എൻട്രി റൂട്ട് വഴി പെർമനന്റ് റെസിഡൻസിക്കും (പിആർ) അപേക്ഷിക്കാം. പോയിന്റ് അടിസ്ഥാനത്തിലാണ് പിആർ ലഭിക്കുക.

വിശദമായി അന്വേഷിച്ച ശേഷം സ്വന്ത ഉത്തരവാദിത്തത്തിൽ മാത്രം അപേക്ഷിക്കുക..ഇതുമായി ബന്ധപ്പെട്ട യാതൊരു പരാതികൾക്കും v4vartha ഉത്തരവാദി ആയിരിക്കുന്നതല്ല…