HomeWorld Newsഈ പ​തി​നെ​ട്ടു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​മി​ഗ്രേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഇനി നിർബന്ധം; തൊഴിൽ വിസയിൽ പോകുന്നവർ ശ്രദ്ധിക്കുക

ഈ പ​തി​നെ​ട്ടു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് എ​മി​ഗ്രേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഇനി നിർബന്ധം; തൊഴിൽ വിസയിൽ പോകുന്നവർ ശ്രദ്ധിക്കുക

എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ള്ള 18 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് തൊ​ഴി​ല്‍​വി​സ​യി​ല്‍ പോ​കു​ന്ന എ​മി​ഗ്രേ​ഷ​ന്‍ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ലാ​ത്ത ഇ​സി​എ​ന്‍​ആ​ര്‍ പാ​സ്പോ​ര്‍​ട്ട് ഉ​ട​മ​ക​ള്‍​ക്ക് ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ എ​മി​ഗ്രേ​ഷ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​താ​യി നോ​ര്‍​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബ​ഹ്റൈ​ന്‍, ഇ​ന്തോ​നേ​ഷ്യ, ഇ​റാ​ഖ്, ജോ​ര്‍​ദാ​ന്‍, കു​വൈ​റ്റ്, ലെ​ബ​ന​ന്‍, ലി​ബി​യ, മ​ലേ​ഷ്യ, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, സു​ഡാ​ന്‍, സൗ​ത്ത് സു​ഡാ​ന്‍, സി​റി​യ, താ​യ്‌​ല​ന്‍​ഡ്, യു​എ​ഇ, യെ​മ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ് ര​ജി​സ്ട്രേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്ന നി​ബ​ന്ധ​ന ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍​വി​സ​യി​ല്‍ നി​ല​വി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​തു​വ​രെ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടി​ല്ലാ​ത്ത​വ​ര്‍ നാ​ട്ടി​ല്‍​വ​ന്ന് മ​ട​ങ്ങു​ന്ന​തി​നു​മു​ന്‍​പ് ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. ഇ​ന്ത്യ​യി​ല്‍​നി​ന്ന് യാ​ത്ര തി​രി​ക്കു​ന്ന​തി​ന് 24 മ​ണി​ക്കൂ​ര്‍ മു​ന്‍​പ് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​രി​ക്ക​ണം. ഇ​തി​നാ​യി www.emigrate.gov.in സ​ന്ദ​ര്‍​ശി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍, തൊ​ഴി​ലു​ട​മ​യു​ടെ വി​വ​ര​ങ്ങ​ള്‍, തൊ​ഴി​ല്‍ ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വി​ലാ​സം എ​ന്നി​വ ന​ല്‍​ക​ണം.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ്ര​വാ​സി ഭാ​ര​തീ​യ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ 1800 11 3090 എ​ന്ന ന​മ്ബ​റി​ല്‍ ല​ഭി​ക്കും. ഇ-​മെ​യി​ല്‍ വി​ലാ​സം: helpline@mea.gov.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments