ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു: മാസ്ക് ഊരി അഭിവാദ്യം: വിലക്ക് ലംഘിച്ച് പ്രചാരണത്തിലേക്ക്

38

 

 

നാല് ദിവസത്തെ കൊവിഡ്-19 അടിയന്തിര ചികിത്സക്ക് ശേഷം അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു. വാള്‍ട്ട് റിഡ് സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ട്രംപ് വൈറ്റ് ഹൗസിലെത്തിയതിന് പിന്നാലെ മാസ്‌ക് ഊരി മാറ്റുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കല്‍. എന്നാല്‍ ട്രംപ് നിര്‍ദേശം ലംഘിച്ച് നേരെ പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു