HomeWorld NewsGulfകോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം: ഉടൻ പരിഹാരം കാണാൻ സ​ര്‍​ക്കാ​റി​നോട് ഹൈക്കോടതി

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം: ഉടൻ പരിഹാരം കാണാൻ സ​ര്‍​ക്കാ​റി​നോട് ഹൈക്കോടതി

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച പ്ര​വാ​സി കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് ഡ​ല്‍​ഹി ഹൈ​കോ​ട​തി നി​ര്‍​ദേ​ശം. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍​റ്​ അ​ഡ്വ. ജോ​സ് അ​ബ്ര​ഹാം ന​ല്‍​കി​യ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്​​റ്റി​സ് ഡി.​എ​ന്‍. പ​ട്ടേ​ല്‍ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​െന്‍റ നി​ര്‍​ദേ​ശം. പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്ലി​നു​വേ​ണ്ടി അ​ഡ്വ. വി​ഘ്​​നേ​ഷ് ഹാ​ജ​രാ​യി.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കു​കൂ​ടി ധ​ന​സ​ഹാ​യം ന​ല്‍​കു​ക, കോ​വി​ഡ് മ​ഹാ​മാ​രി​മൂ​ലം വി​ദേ​ശ​ത്ത് മ​രി​ച്ച ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ച്‌ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ ന​യ​ത​ന്ത്ര മി​ഷ​നു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക, കോ​വി​ഡ്മൂ​ലം വി​ദേ​ശ​ത്ത് മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ ഇ​ന്ത്യ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് പി.​എം കെ​യ​ര്‍ ഫ​ണ്ടി​ല്‍​നി​ന്ന് സാ​മ്ബ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ്​ ഹ​ര​ജി ന​ല്‍​കി​യ​ത്. സു​പ്രീം​കോ​ട​തി ആ​ദ്യം അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി തീ​ര്‍​ന്നി​ട്ടും പ്ര​വാ​സി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് വൈ​കി​യ​തി​നാ​ലാ​ണ് പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments