കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി ബ്രിട്ടന്‍. മുപ്പതിലധികം രാജ്യങ്ങളെ ഉൾപ്പെടുത്തി ‘റെഡ് ലിസ്റ്റ്’ തയ്യാറാക്കി. പട്ടികയിലുള്ള ഈ രാജ്യങ്ങളില്‍ നിന്ന് UKയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകള്‍, മറ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ 10 ദിവസത്തേക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
യാത്രക്കാര്‍ക്ക് എങ്ങനെ ക്വാറന്റൈന്‍ താമസ സൗകര്യം ബുക്ക് ചെയ്യാം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വൈറസ് വ്യാപനം നിയന്ത്രിയ്ക്കുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ പുതിയ നടപടി.