സൗദിയിൽ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തിയന്ത്രവുമായി കൂട്ടിയിടിച്ച് വൻ അപകടം: 35 പേര്‍ വെന്തുമരിച്ചു

156

സൗദി അറേബ്യയിലെ മദീന മേഖലയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തിയന്ത്രവുമായി കൂട്ടിയിടിച്ച് 35 പേര്‍ വെന്തുമരിച്ചു. 39 തീര്‍ത്ഥാടകരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകീട്ടോടെ മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. ഉംറ തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് സൂചന. 35 പേരും സംഭവ സ്ഥലത്തു വെച്ചുതന്നെയാണ് മരിച്ചത്.