HomeWorld NewsAustraliaഓസ്‌ട്രേലിയയിൽ പുതിയ 457 സ്‌കിൽഡ് വിസ ലിസ്റ്റ് വരുന്നു !! ഇന്ത്യൻ പ്രഫഷനലുകൾക്ക് സുവർണ്ണാവസരം...

ഓസ്‌ട്രേലിയയിൽ പുതിയ 457 സ്‌കിൽഡ് വിസ ലിസ്റ്റ് വരുന്നു !! ഇന്ത്യൻ പ്രഫഷനലുകൾക്ക് സുവർണ്ണാവസരം !!

 

ഓസ്‌ട്രേലിയയിൽ പുതിയ 457 വിസ ലിസ്റ്റ് ജൂലൈ ഒന്നിന് പ്രാവര്‍ത്തികമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതുക്കിയ 457 സ്‌കിൽഡ് വിസ ലിസ്റ്റാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്‍ ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്ത് വിടുന്നത്. നിരവധി ടെംപററി, പെര്‍മനന്റ് സ്‌കില്‍ഡ് വിസകള്‍ക്കുള്ള ഒക്യുപേഷന്‍സ് ലിസ്റ്റാണ് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഇത്തരത്തില്‍ പുതുക്കുന്നത്.

പുറത്ത് വരാനിരിക്കുന്ന പുതിയ ലിസ്റ്റുകള്‍ ഇന്ത്യന്‍് പ്രഫഷണലുകളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസത്തിന് വക നല്‍കുന്നവയാണ്.
എന്‍ജിനീയര്‍മാര്‍, കമ്പ്യൂട്ടര്‍ പ്രഫഷണലുകള്‍, എഡ്യുക്കേഷന്‍, ഹെല്‍ത്ത് പ്രഫഷണലുകള്‍ തുടങ്ങിയവരാണ് 457 സ്‌കില്‍ഡ് വര്‍ക്കര്‍ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. 457 വിസ ഹോള്‍ഡര്‍മാരില്‍ കാല്‍ ശതമാനവും ഇന്ത്യന്‍ പൗരന്‍മാരാണെന്ന പ്രത്യേകതയുമുണ്ട്. ഇക്കാര്യത്തില്‍ മറ്റുള്ള രാജ്യക്കാരേക്കാള്‍ മുന്‍പന്തിയിലാണ് ഇന്ത്യക്കാരുടെ സ്ഥാനം.

പുതുക്കിയ ലിസ്റ്റിലൂടെ തൊഴില്‍ വിപണിയിലെ ആവശ്യത്തിനനുസരിച്ച് പ്രഫഷണലുകളെ ലഭിക്കുന്നത് ഉറപ്പ് വരുത്താനാവുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ പീറ്റര്‍ ഡട്ടന്‍ വെളിപ്പെടുത്തുന്നത്. 457 വിസ ഒക്യുപേഷന്‍സ് ലിസ്റ്റില്‍ 200ല്‍ അധികം തൊഴിലുകളാണുള്ളത്. ഹെല്‍ത്ത് മുതല്‍ ഐസിടി വരെയുള്ള തൊഴിലുകള്‍ ഇതിലുണ്ട്. ഇതിന് പുറമെ എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ് തൊഴിലുകളുമുണ്ട്. 457 വിസ റദ്ദാക്കിയതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോഡി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കോളം ടേണ്‍ബുളിനോട് ഈ വര്‍ഷം മേയില്‍ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. പുതിയ ലിസ്റ്റുകള്‍ ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക. bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments