കുവൈത്തിൽ വാഹനാപകടത്തിൽ രണ്ടു പ്രവാസികൾക്ക് ദാരുണാന്ത്യം: രണ്ടുപേർക്ക് ഗുരുതര പരിക്ക്

38

കുവൈത്തിൽ വാഹനാപകടത്തിൽ രണ്ട് പ്രവാസികൾക്ക് ദാരുണാന്ത്യം. കുവൈത്തിലെ കിങ് ഫഹദ് റോഡില്‍ ബുധനാഴ്‍ചയുണ്ടായ വാഹനാപകടത്തിലാണ് സംഭവം. അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു പ്രവാസികളും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇവരില്‍ ഒരാള്‍ ഗള്‍ഫ് പൗരനാണ്.

ബയാന്‍ പാലസിന് എതിര്‍വശത്ത് കുവൈത്ത് സിറ്റിയിലേക്കുള്ള ദിശയിലായിരുന്നു അപകടം സംഭവിച്ചത്. വിവരം ലഭിച്ചയുടന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി. വാഹനത്തിനുള്ളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ ട്രാഫിക് വകുപ്പ് മിഷ്‍രിഫിലെയും ഹവല്ലിയിലെയും അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു.