HomeSportsസൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അണ്ടര്‍ 19 ഇന്ത്യൻ ടീമിൽ രണ്ടു മലയാളികൾ; ടീമിൽ ഇടം നേടിയത് ...

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അണ്ടര്‍ 19 ഇന്ത്യൻ ടീമിൽ രണ്ടു മലയാളികൾ; ടീമിൽ ഇടം നേടിയത് വരുണ്‍ നായനാര്‍, വത്സാല്‍ ഗോവിന്ദ് എന്നിവർ

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഇടം കണ്ടെത്തി രണ്ട് മലയാളി ക്രിക്കറ്റ് താരങ്ങള്‍. വരുണ്‍ നായനാര്‍, വത്സാല്‍ ഗോവിന്ദ് എന്നീ കേരള താരങ്ങള്‍ക്കാണ് ഇന്ത്യന്‍ ടീമിലേക്ക് വിളി വരുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് കേരള താരങ്ങള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ട കാര്യം വ്യക്തമാക്കുന്നത്. സൂരജ് ആഹൂജയാണ് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍. രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് പരമ്ബരയിലുള്ളത്. രണ്ട് മത്സരവും നടക്കുന്നത് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ്. ഫെബ്രുവരി 20നും, 26നുമാണ് രണ്ട് മത്സരങ്ങള്‍ നടക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments