HomeUncategorized'പാകിസ്താനിലുള്ള എല്ലാ ആരാധകരും മലയാള സിനിമ കാണണം'; മലയാള സിനിമയെയും മോഹൻലാലിനെയും പ്രശംസിച്ച് പാകിസ്ഥാൻ നടിയുടെ...

‘പാകിസ്താനിലുള്ള എല്ലാ ആരാധകരും മലയാള സിനിമ കാണണം’; മലയാള സിനിമയെയും മോഹൻലാലിനെയും പ്രശംസിച്ച് പാകിസ്ഥാൻ നടിയുടെ പ്രതികരണം വൈറൽ !

മലയാള സിനിമയെയും മോഹൻലാലിനെയും പുകഴ്‌ത്തി പാക് നടി. മലയാള സിനിമയെ പ്രശംസിക്കുന്ന പാക് നടിയുടെ വാക്കുകളാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യൻ സിനിമകള്‍ മറ്റ് രാജ്യത്തെ സിനിമകളേക്കാള്‍ മികച്ചതാണ്. ഒരിക്കലെങ്കിലും എല്ലാവരും മലയാള സിനിമ കണ്ടിരിക്കണമെന്ന് പാക് താരമായ മാഹിറ ഖാൻ പറയുന്നു.

‘ കഥ കൊണ്ടും അവതരണം കൊണ്ടും മറ്റ് ഏത് ഭാഷകളെക്കാളും മികച്ചതാണ് മലയാള സിനിമ. മോഹൻലാലിനെ നേരില്‍ കാണാൻ തനിയ്‌ക്ക് അവസരം ലഭിച്ചിട്ടുണ്ട്. മോഹൻലാലിന്റെ പല ഹിറ്റ് സിനിമകളും സംവിധായകൻ പ്രിയദര്‍ശൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തതൊക്കെ അവിടെ വലിയ ഹിറ്റുകളാണ്. മുമ്ബ് മലയാള സിനിമയെ കുറിച്ച്‌ കേട്ടുകേള്‍വി പോലും തനിക്ക് ഇല്ലായിരുന്നു. എന്നാല്‍ ഇന്ത്യൻ സിനിമാ നിരൂപകയായ അനുപമ ചോപ്രയാണ് മലയാള സിനിമയെ എനിക്ക് പരിചയപ്പെടുത്തി തന്നത്. അതിന് അനുപമയോട് നന്ദിയുണ്ട്. പാകിസ്താനിലുള്ള എന്റെ എല്ലാ ആരാധകരും മലയാള സിനിമ കാണണം- മാഹിറ പറഞ്ഞു. ഇന്ത്യൻ സിനിമകള്‍ക്കും ഇന്ത്യൻ സിനിമാ താരങ്ങള്‍ക്കും പാകിസ്താനില്‍ നിരവധി ആരാധകരാണുള്ളത്. ഷാരുഖ് ഖാൻ, അമിതാഭ് ബച്ചൻ തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കും പാകിസ്താനില്‍ ആരാധകര്‍ ഏറെയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments