HomeNewsLatest Newsയുവാവിനെ തട്ടിക്കൊണ്ടു പോയി 16,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു; പരോളിലിറങ്ങിയ കൊടി സുനി അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടു പോയി 16,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു; പരോളിലിറങ്ങിയ കൊടി സുനി അറസ്റ്റിൽ

പരോളിലിറങ്ങിയശേഷം യുവാവിനെ തട്ടിക്കൊണ്ടു പോയി 16,000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസില്‍ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി എന്ന സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്ബ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ തൃശൂര്‍ ജയിലില്‍ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തില്‍ പങ്കാളിയാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി 13നായിരുന്നു സംഭവം. റഫ്ഷാന്‍ എന്ന യുവാവിനെയാണ് സുനിയും സംഘവും തട്ടിക്കൊണ്ടു പോയി പണം കവര്‍ന്നത്. വയനാട്ടിലെ റിസോര്‍ട്ടിലേക്ക് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഘം മര്‍ദിച്ച്‌ 16,000 രൂപയും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments