HomeHealth Newsസ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി

സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം; ഈ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ മതി

നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. എന്നാല്‍, സ്ത്രീകളിലും പുരുഷന്മാരിലും ഹാര്‍ട്ട് അറ്റാക്ക് ഒരുപോലെയാണെങ്കിലും പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. അവ ഏതൊക്കെയെന്നറിയാം:

വിയര്‍പ്പ്, പ്രഷര്‍, സന്ധിവേദന ഇതെല്ലാം സ്ത്രീകളിലെ ഹാര്‍ട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാകാം. സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നുകൂടിയാണ്. ഹാര്‍ട്ട് അറ്റാക്കിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് പറയുന്നു. ദഹനവ്യവസ്ഥയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പുറമേ നെഞ്ചെരിച്ചില്‍, അടിവയറ്റില്‍ കനം തോന്നുക, തലക്ക് ലഹരി പിടിച്ച പോലെ തോന്നുക, ഛര്‍ദ്ദി, തുടങ്ങിയ ലക്ഷണങ്ങളെയെല്ലാം ശ്രദ്ധിക്കണം.

പിരിമുറുക്കത്തിനും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമുണ്ട്. ഇതേതുടര്‍ന്ന് നെഞ്ചുവേദനയും ഉണ്ടായെന്ന് വരാം. കൈകാലുകള്‍, സന്ധികള്‍, പുറംഭാഗം, ഷോള്‍ഡര്‍ എന്നിവിടങ്ങളിലെ വേദന ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ശ്വാസം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചിലപ്പോള്‍ കാരണമില്ലാതെ കിതപ്പുതോന്നുകയാണെങ്കിലും സൂക്ഷിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments