HomeUncategorizedചൂട് അതികഠിനമാകും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ചൂട് അതികഠിനമാകും; തീവ്രത 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ വേനല്‍ ചൂടിന്റെ കാഠിന്യം അപ്രതീക്ഷിതമാം വിധം ഉയരുന്നു. കേരളത്തില്‍ ഇനിയും 14 ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യാതപത്തിനുള്ള സാധ്യത വര്‍ധിക്കുമെന്നും അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ്‌. 39.6 ആയിരുന്നു രേഖപ്പെടുത്തിയത്. ശരാശരിയില്‍ നിന്ന് നാല് ഡിഗ്രി ഉയര്‍ന്ന ചൂടാണ് തിരുവനന്തപുരത്തും (36.8) ആലപ്പുഴയിലും (37.4) രേഖപ്പെടുത്തിയത്.

ചൂട് ശരാശരിയില്‍ നിന്നു 4 ഡിഗ്രി വരെ വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഈ താപസൂചിക പ്രകാരം അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത ഇന്നും നാളെയും 50 ഡിഗ്രിക്കു മുകളിലെത്തും. താപസൂചിക ഉയരാനുള്ള കാരണം അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് (ഹ്യുമിഡിറ്റി) കൂടുതലായതും വായുപ്രവാഹത്തിലെ മാറ്റങ്ങളുമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments