ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് പരീക്ഷ ഇനി വീട്ടിലിരുന്ന് എഴുതി പാസാകാം; ! പുതിയ സംവിധാനം ഇങ്ങനെ:

19

ഡ്രൈവിങ് ലൈസന്‍സ് ലേണേഴ്‌സ് പരീക്ഷ ഓണ്‍ലൈനാക്കുന്നു. വീട്ടിലിരുന്നും മൊബൈല്‍ ഫോണിലൂടെയോ കംപ്യൂട്ടര്‍വഴിയോ പരീക്ഷ എഴുതാം. ഡ്രൈവിങ് ടെസ്റ്റിനുള്ള ‘സാരഥി’ സോഫ്റ്റ്വെയറില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാല്‍ ടെസ്റ്റ് ആരംഭിക്കും. അടച്ചിടലിനുശേഷം നിര്‍ത്തിവെച്ചിരുന്ന ലേണേഴ്‌സ് ടെസ്റ്റുകളാണ് പുനരാരംഭിക്കുന്നത്. ഇപ്പോള്‍ ഓഫീസുകളില്‍ ടെസ്റ്റ് പ്രായോഗികമല്ലാത്തതിനാലാണ് തത്കാലം ഓണ്‍ലൈനില്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷാസൈറ്റില്‍ പ്രവേശിക്കുന്നതിന് യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. 50 ചോദ്യങ്ങള്‍ അടങ്ങിയ പരീക്ഷയ്ക്ക് അരമണിക്കൂര്‍ അനുവദിക്കും. ജയിക്കാന്‍ 30 ശരി ഉത്തരങ്ങള്‍ വേണം. രാത്രി എട്ടുമുതല്‍ 11 വരെയോ അല്ലെങ്കില്‍ പൂര്‍ണസമയമോ ടെസ്റ്റ് അനുവദിക്കാനാണ് സാധ്യത.