ടിക് ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ നിരോധിച്ചോ ? വിഷമിക്കേണ്ട, പകരം ഈ കിടിലൻ ആപ്പുകൾ ഉപയോഗിക്കാം !

10

ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക് ഉൾപ്പെടെയുള്ള 59 ആപ്പുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏർപ്പെടുത്തിയത് ഈ ആപ്പുകളുടെ ആരാധരെ കുറച്ചൊന്നുമല്ല വലച്ചത്. എന്നാൽ, ഇതിനു ബദലായി, നിരോധിച്ച ആപ്പുകൾക്കു പകരം ഉള്ള നല്ല കിടിലൻ ആപ്പുകൾ വേറെയുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.

ടിക് ടോക്കിനു പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു ആപ്പാണ് ചിങ്കാരി ആപ്പ്. 2018 നവംബര്‍ മുതല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണെങ്കിലും കഴിഞ്ഞ 15 ദിവസം കൊണ്ട് 10 ലക്ഷത്തിലധികം പേരാണ് ചിങ്കാരി ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.ഹിന്ദി, ബംഗ്ലാ, ഗുജറാത്തി, മറാത്തി, കന്നഡ, പഞ്ചാബി മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ 9 പ്രാദേശിക ഭാഷകളില്‍ ചിങ്കാരി ആപ് ഉപയോഗിക്കാം. വാൻ സ്വീകാര്യതയാണ് ഈ ആപ്പിന് ഇന്ത്യയിൽ ഉള്ളത്. ടിക് ടോക്കിനുള്ള ഇന്ത്യന്‍ ബദല്‍ എന്ന് ഏറ്റവും പ്രചാരം ലഭിച്ച ആപ്പ് ആണ് മിത്രോം ആപ്പ്. ടിക് ടോക്കിന് സമാനമായ വീഡിയോ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, ക്യാമറ ഡിസൈന്‍ എന്നിവയാണ് മിത്രോം ആപ്പിന്റെ പ്രത്യേകത.

മൊബൈല്‍ ഇന്റര്‍നെറ്റ് ബ്രൗസറുകളില്‍ ഏറെ പ്രചാരം നേടിയ ഒന്നാണ് യുസി ബ്രൗസര്‍.ഗൂഗിളിന്റെ ക്രോം,മോസില്ല ഫയര്‍ഫോക്‌സ് എന്നിവയാണ് ഇവയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഇന്റര്‍നെറ്റ് ബ്രൗസറുകള്‍. സര്‍ട്ടിഫിക്കറ്റുകളടക്കം പല പ്രധാന രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കാന്‍ പലരും ആശ്രയിച്ചിരുന്നത് ക്യാംസ്‌കാനര്‍ ആപ്പ് ആയിരുന്നു.ക്യാംസ്‌കാനറിന് പകരക്കാരനായി ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആപ്പ് ആണ് അഡോബ് സ്‌കാന്‍.

എക്സ് സെന്റർ, ഷെയര്‍ഇറ്റ് എന്നീ ആപ്പുകള്‍ കൊണ്ട് നിമിഷ നേരം കൊണ്ട് വമ്പന്‍ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാൻ സാധിച്ചിരുന്നു. എന്നാൽ, ഈ ആപ്പുകള്‍ നിരോധിച്ചു എന്നുകരുതി പേടിക്കേണ്ട. ഫയല്‍സ് ബൈ ഗൂഗിള്‍ ആണ് ഇതിനു പകരമുള്ള ഏറ്റവും പ്രചാരമുള്ള മറ്റൊരു ആപ്പ് .ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ ഫയല്‍സ് ബൈ ഗൂഗിളിന് പ്രവര്‍ത്തിക്കാം. ഇന്ത്യന്‍ ആപ്പ് ആയ ഷെയര്‍ ഓള്‍,സെന്റ് എനിവെയര്‍ തുടങ്ങിയ ആപ്പുകളും ഫയല്‍ ഷെയറിങ്ങിനായി ഉപയോഗിക്കാൻ സാധിക്കും.