HomeAutoസ്വിഫ്റ്റ് 'ഇന്ത്യൻ കാർ ഓഫ് ദി ഇയർ' സക്സസ് ഡ്രൈവിൽ വിജയകരമായി പങ്കെടുത്ത് ഇന്ത്യയിലെ പ്രമുഖ...

സ്വിഫ്റ്റ് ‘ഇന്ത്യൻ കാർ ഓഫ് ദി ഇയർ’ സക്സസ് ഡ്രൈവിൽ വിജയകരമായി പങ്കെടുത്ത് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ മാധ്യമമായ ഫ്ളൈവീലും

ദിനംപ്രതി വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ വാഹന വിപണിയിലെ വളരെ മൂല്യമേറിയ ഒന്നാണ് ICOTY. Indian car of the year എന്ന പൂർണ്ണ നാമത്തിൽ അറിയപ്പെടുന്ന ഈ പദ്ധതി ആരംഭിക്കുന്നത് 2006 ലാണ്. ഇന്ത്യയിലെതന്നെ പ്രമുഖരായ ഓട്ടോമൊബൈൽ വിദഗ്ധരുടെ വളരെ നീതിപൂർണ്ണമായ സാന്നിധ്യത്തിലാണ് ഇതിലെ ജേതാക്കളെ കണ്ടെത്തുന്നത്.

2019 ലെ 14 മത് ICOTY വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്, മാരുതി സുസുക്കി നിർമിക്കുന്ന ലോകപ്രസിദ്ധ മോഡലായ സ്വിഫ്റ്റിന്റെ മൂന്നാം തലമുറയിൽ ഇന്ത്യയിൽ അവതരിപ്പിച്ച വാഹനത്തെയാണ്. മാരുതിയുടെ ഈ ICOTY നേട്ടത്തിനു പിന്നിൽ മറ്റൊരു സവിശേഷത കൂടിയുണ്ട്. 2006ലെയും 2012ലെയും ICOTY അവാർഡുകൾ സ്വന്തമാക്കിയത് ഇതേ സ്വിഫ്റ്റിന്റെ മുൻതലമുറക്കാർ ആയിരുന്നു.

ഈ സുവർണ്ണ നേട്ടത്തിന്റെ ഭാഗമായി മാരുതി -സുസുക്കി ഇന്ത്യയിലുടനീളം, swift ICOTY Drive എന്നപേരിൽ വാഹനയാത്ര നടത്തുകയുണ്ടായി. ഈ യാത്രയുടെ മറ്റൊരു സവിശേഷതയായിരുന്നു GPS Art എന്ന നൂതന കലയിലൂടെ S. W. I. F. T എന്ന വാക്കിലെ അക്ഷരങ്ങൾ ഇന്ത്യയുടെ മാപ്പിൽ ആലേഖനം ചെയ്യുക എന്നത്. ഇതിനായി നിയോഗിക്കപ്പെട്ടത് ICOTY യുടെ ഒഫീഷ്യൽ ജൂറി അംഗങ്ങൾ മാത്രമായിരുന്നു. സൗത്ത് ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ മാധ്യമമായ Fly wheel ന്റെ ചീഫ് എഡിറ്ററും ICOTY യുടെ ജൂറി മെംബറുമായ ഹാനി മുസ്തഫയും എഡിറ്റർ അരവിന്ദ് ശശിധരനും ചേർന്ന് ചെന്നൈയിൽ നിന്നു തുടങ്ങി നാഗപട്ടണം വരെ യാത്ര ചെയ്ത് T എന്ന അക്ഷരത്തിന്റെ മുകൾഭാഗം വരെ ആലേഖനം ചെയ്യുകയുണ്ടായി.

രാവിലെ ചെന്നൈയിൽ നിന്നും ഫ്ളാഗ്ഓഫ് ചെയ്ത യാത്ര പിന്നീട് ആദ്യലക്ഷ്യസ്ഥാനമായ മഹാബലിപുരത്ത് എത്തിച്ചേർന്നു. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മഹാബലിപുരത്തെ സ്മാരകങ്ങളെ വലംവെച്ച് മാരുതി സ്വിഫ്റ്റിന്റെ ചരിത്രപരമായ യാത്ര തുടർന്നു. അടുത്ത ലക്ഷ്യസ്ഥാനമായി എത്തിച്ചേർന്നത് ഫ്രഞ്ച് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ നിലനിൽക്കുന്ന പുതുച്ചേരിയിൽ ആയിരുന്നു. തുടർന്നുള്ള യാത്രയിൽ മതസൗഹാർദത്തിന്റെ ഉത്തമപ്രതീകമായ നാഗൂർ ദുർഗയും സന്ദർശിച്ചു.

സൂര്യൻ അതിന്റെ വിശ്രമ സ്ഥാനത്ത് എത്തിയപ്പോഴേക്കും സ്വിഫ്റ്റ് അതിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന ഈ യാത്രയുടെ മുക്കാൽ ഭാഗവും വിജയകരമായി താണ്ടിക്കഴിഞ്ഞു. രാത്രി 8 മണിയോടുകൂടി 380 കിലോമീറ്റർ നീളുന്ന ഐതിഹാസികമായ യാത്ര പ്രസിദ്ധമായ വേളാങ്കണ്ണി ദേവാലയത്തിന്റെ മണ്ണിൽ അവസാനിച്ചു.

മാരുതി സുസുക്കി സ്വിഫ്റ്റിന്റെ കരുത്തും ഊർജസ്വലതയും പ്രകടമായ ഒരു വിശിഷ്ടമായ യാത്രാനുഭവം ആയിരുന്നു Swift ICOTY Drive 2019. ഇതിനായി കേരളത്തിൽ നിന്നും പുറപ്പെട്ട Flywheel സംഘം അവരുടെ ലക്ഷ്യം വളരെ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments