HomeNewsLatest Newsവെറുതെ ലൈക് അടിച്ചാല്‍ കൈ നിറയെ പണം; 'ഓൺലൈൻ പാർട്ട്ടൈം ജോബ്' തട്ടിപ്പിൽ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട്...

വെറുതെ ലൈക് അടിച്ചാല്‍ കൈ നിറയെ പണം; ‘ഓൺലൈൻ പാർട്ട്ടൈം ജോബ്’ തട്ടിപ്പിൽ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട് യുവാവ് !

പലതരം ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണിത്. സാങ്കേതിക വിദ്യയില്‍ വലിയ പരിജ്ഞാനമില്ലാത്ത സാധാരണക്കാരാണ് അധികവും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരകളാകുന്നത്. അത്തരം ഒരു തട്ടിപ്പിനി ഇരയായ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. ഗുഡ്ഗാവിലാണ് സംഭവം നടക്കുന്നത്.ഒരു ഐടി ഉദ്യോഗസ്ഥന് ഒരിക്കല്‍ വാട്‌സാപ്പില്‍ ഒരു സന്ദേശം ലഭിച്ചു. പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാട്സ്‌ആപ്പ് സന്ദേശമായിരുന്നു അത്. യൂട്യൂബ് വീഡിയോകള്‍ക്ക്‌ ലൈക്ക് ചെയ്യുക എന്നതാണ് ചെയ്യേണ്ട ജോലി. അത്തരത്തില്‍ ചെയ്യുന്ന ഓരോ ലൈക്കിനും ആണ് പണം ലഭിക്കുക. വലിയ ആയാസം ഇല്ലാത്ത ജോലി പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല എന്നതുകൊണ്ട് യുവാവ് ഇതിൽ വീണു. താല്‍പര്യം കാണിച്ച ഇയാളെ ഒരു ടെലഗ്രാം ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി.ദിവ്യ എന്നായിരുന്നു ഗ്രൂപ്പിന്റെ പേര്. ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന കമാല്‍, അങ്കിത്, ഭൂമി, ഹര്‍ഷ് എന്നീ പേരുകളുള്ളവര്‍ ഇരയുമായി ആശയവിനിമയം നടത്തുകയും ആകര്‍ഷകമായ സാമ്ബത്തിക നേട്ടം വാഗ്ദാനം ചെയ്തു.

ശേഷം പണം നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.ഈ ജോലിയിലൂടെ 672 ലക്ഷം രൂപയാണ് ഇവര്‍ ലാഭമായി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് പണം പിന്‍വലിക്കാന്‍ നോക്കിയപ്പോള്‍ അധികമായി 11,000 രൂപ കൂടി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി എഞ്ചിനീയര്‍ക്ക് മനസിലാക്കി. ഉടനെ ഇയാള്‍ പോലീസിനെ സമീപിച്ച്‌ പരാതി നല്‍കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments