HomeTech And gadgets5 പുതിയ കിടിലൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ്; അടുത്തയാഴ്ചമുതൽ ലഭിക്കും

5 പുതിയ കിടിലൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ്; അടുത്തയാഴ്ചമുതൽ ലഭിക്കും

ഈ വര്‍ഷം പകുതിയോടടുക്കുമ്ബോള്‍ തന്നെ നിരവധി ഫീച്ചറുകളാണ് വാട്‌സ് ആപ്പ് അവതരിപ്പിച്ചത്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്താനും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാനും തുടര്‍ച്ചയായി പരിശ്രമിക്കുന്ന വാട്ട്‌സ്‌ആപ്പ് നടപ്പിലാക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ പരിചയപ്പെടാം.

സ്‌ക്രീന്‍ ഷെയറിങ്

മെറ്റാ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പ് ‘സ്‌ക്രീന്‍ഷെയറിംഗ്’ എന്ന പുതിയ ഫീച്ചറും, താഴെയുള്ള നാവിഗേഷന്‍ ബാറിനുള്ളിലെ ടാബുകള്‍ക്കായുള്ള പുതിയ പ്ലേസ്‌മെന്റും ആന്‍ഡ്രോയിഡിലെ ബീറ്റാ ടെസ്റ്ററുകളിലേക്ക് അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌ വീഡിയോ കോളിനിടയില്‍ അവരുടെ സ്‌ക്രീന്‍ എളുപ്പത്തില്‍ പങ്കിടാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും.

അതേസമയം സ്‌ക്രീനിലെ ഉള്ളടക്കം പങ്കിടാന്‍ ഉപയോക്താക്കള്‍ സമ്മതം നല്‍കിയാല്‍ മാത്രമേ ഈ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകൂ.

അയച്ച സന്ദേശം തിരുത്താം

അയച്ച സന്ദേശം തിരുത്തിനുള്ള സംവിധാനം അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് മെറ്റയുടെ മെസെഞ്ചര്‍ ആപ്പായ വാട്‌സ്‌ആപ്പ്. അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്‌സ്‌ആപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്‌സ്‌ആപ്പ് ഉപയോക്താക്കള്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്ന സംവിധാനമാണ് മെറ്റ ഏറ്റവും പുതുതായി അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

അടുത്തിടെ വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പ്രത്യേകം ലോക്ക് ചെയ്യാനുള്ള സംവിധാനവും മെസെഞ്ചര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. പുതിയ അപ്‌ഡേറ്റിലൂടെയാണ് ഈ സേവനം ലഭ്യമാകുക. അതേസമയം എല്ലാവര്‍ക്കും ഉടന്‍ തന്നെ പുതിയ അപ്‌ഡേറ്റില്‍ ഈ സവിശേഷത ലഭ്യമായേക്കില്ലയെന്നും ടെക് കമ്ബനി അറിയിച്ചു. ഒരു സന്ദേശം അയച്ച്‌ 15 മിനിറ്റ് വരെ മാത്രമാണ് അത് തിരുത്തിനുള്ള എഡിറ്റ് ഓപ്ഷന്‍ ലഭ്യമാകൂ.

വോയിസ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് ഫീച്ചര്‍

പേര് സൂചിപ്പിക്കുന്നതുപോലെ വോയിസിനെ അനായാസം ടെക്സ്റ്റ് ആക്കി മാറ്റാം. ആ വോയിസ് മെസേജില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് ടെക്സ്റ്റ് ആക്കി മാറ്റി കാണിക്കു.

ആ വോയിസ് മെസേജില്‍ എന്താണ് പറയുന്നത് എന്ന് തിരിച്ചറിഞ്ഞ് അത് ടെക്സ്റ്റ് ആക്കി മാറ്റി കാണിക്കുന്ന ഫീച്ചറാണ് ഇത്. ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും സാധിക്കും. വാട്‌സ്‌ആപ്പ് സെറ്റിങ്‌സ്> ചാറ്റ്‌സ് > വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ്‌സ് എന്നിങ്ങനെയായിരിക്കും ഈ ഫീച്ചര്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുന്നത്.

പ്ലേ വണ്‍ ഓപ്ഷന്‍

ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന ഓഡിയോ മെസേജ് ഓപ്ഷന്‍ കൂടെ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പിലെ വ്യൂ വണ്‍സ് ഓപ്ഷന് സമാനമാണ് പ്ലേ വണ്‍സ് ഓഡിയോ എന്ന പുതിയ ഓപ്ഷന്‍. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് ഒരു തവണ മാത്രം കേള്‍ക്കാന്‍ കഴിയുന്ന രീതിയില്‍ വോയിസ് അയക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്ലേ വണ്‍സ് ഓപ്ഷന്‍ വരുന്നതോടെ ഓഡിയോ മെസെജുകള്‍ സേവ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ, റെക്കോര്‍ഡ് ചെയ്യാനോ ആകില്ല.

വാട്‌സ് ആപ്പ് നാല് ഡിവൈസുകളില്‍ ഒരേ സമയം ഓപണ്‍ ചെയ്യാം

വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലൂടെ പരമാവധി നാല് സ്മാര്‍ട്‌ഫോണുകളില്‍ ഒരേ സമയം വാട്‌സാപ്പ് ഉപയോഗിക്കാനാവും. പ്രൈമറി ഡിവൈസ് ഉപയോഗിച്ച്‌ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും അക്കൗണ്ട് മറ്റൊരു ഫോണില്‍ ലിങ്ക് ചെയ്യാം. ലിങ്ക് ചെയ്യുന്ന സ്മാര്‍ട്‌ഫോണുകള്‍ ആന്‍ഡ്രോയിഡോ, ഐഓഎഎസ് ഫോണുകളോ ആവാം. വരുന്ന ആഴ്ചകളില്‍ ഈ പുതിയ അപ്‌ഡേറ്റ് എല്ലവര്‍ക്കും ലഭ്യമാവുമെന്ന് വാട്‌സാപ്പ് അറിയിച്ചു. ഈ ഫീച്ചര്‍ ആന്‍ഡ്രോയിഡിന്റെ പഴയ പതിപ്പുകളില്‍ ലഭ്യമല്ലായിരിക്കില്ല. കൂടാതെ വലിയ ഗ്രൂപ്പ് കോളുകളിലും പ്രവര്‍ത്തിക്കില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments