HomeTech And gadgetsപുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്; ഇനി ചാറ്റുകൾ മറ്റുള്ളവർ കാണാതെ മറയ്ക്കാനാവും

പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ്; ഇനി ചാറ്റുകൾ മറ്റുള്ളവർ കാണാതെ മറയ്ക്കാനാവും

പുതിയ ചാറ്റ് ലോക്ക് ഫീച്ചര്‍ അവതരിപ്പിച്ച് വാട്സാപ്പ് മെറ്റ. ഐഒഎസ്,ആന്‍ഡ്രോയ്ഡ് എന്നിവയിലെ ഉപയോക്താക്കള്‍ക്കാവും പുതിയ ഫീച്ചര്‍ ലഭ്യമാവുക. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പ് വരുത്താന്‍ ഈ ഫീച്ചറിനാകും. പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ മറ്റുള്ളവരില്‍ നിന്നും ഹൈഡ് ചെയ്യാനാകും. പാസ്‌വേഡ്,വിരലടയാളം,മുഖം പോലുള്ള ബയോമെട്രിക് ഡാറ്റ എന്നിവ ഉപയോഗിച്ച് സംഭാഷണങ്ങള്‍ ലോക്ക് ചെയ്യാം. ഈ ഫീച്ചറിലൂടെ ലോക്ക് ചെയ്ത ചാറ്റ് ത്രെഡുകള്‍ മറ്റൊരു ഫോള്‍ഡറിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് മെറ്റ വിശദീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments