ലെഗസി ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കാനൊരുങ്ങി ട്വിറ്റർ; ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ കൂടി

25

ലെഗസി ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചൊയ്യാനൊരുങ്ങി ട്വിറ്റര്‍. ഏപ്രില്‍ ഒന്ന് മുതല്‍ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള വ്യക്തിഗത ഉപയോക്താക്കളില്‍ നിന്ന് വര്‍ഷം തോറും 9400 രൂപയാണ് ഈടാക്കുന്നത്. ട്വിറ്റര്‍ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നിലവില്‍ ട്വിറ്ററില്‍ ലഭ്യമാകുന്നുണ്ട് ഏപ്രില്‍ ഒന്നിന് ശേഷം തങ്ങളുടെ വെരിഫിക്കേഷൻ സ്റ്റാറ്റസ് നിലനിർത്താൻ ആഗ്രഹിക്കുന്നവർ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് ഇലോണ്‍ മസ്‌ക് നിർദേശിച്ചു. ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ പണം ഈടാക്കുന്ന ഉപയോക്താക്കളുടെ തിരക്ക് വര്‍ധിച്ചതോടെയാണ് ഫ്രീ ബ്ലൂ വെരിഫൈഡ് ചെക്ക് മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതെന്നും മസ്‌ക് അറിയിച്ചു.

ഏപ്രില്‍ ഒന്ന് മുതല്‍ ഇത് ഒഴിവാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്നും തുടര്‍ന്ന് ട്വിറ്ററില്‍ നിന്ന് ചെക്ക് മാര്‍ക്കുകള്‍ അപ്രത്യക്ഷമാകുമെന്നും അത് നിലനിര്‍ത്തണമെങ്കില്‍ ഉപയോക്താക്കള്‍ക്ക് ട്വിറ്റര്‍ ബ്ലൂവില്‍ സൈന്‍ അപ്പ് ചെയ്യാമെന്നും കമ്പനി അറിയിച്ചു. ബിസിനസുകാര്‍ക്ക് തങ്ങളുടെ ഗോള്‍ഡന്‍ ബാഡ്‌ജുകള്‍ നിലനിര്‍ത്തുന്നതിന് 1000 ഡോളര്‍ നല്‍കണം. പണം നല്‍കാത്ത ബ്രാന്‍ഡുകള്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും സ്വന്തം ചെക്ക് മാര്‍ക്കുകള്‍ നഷ്‌ടമാകും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ട്വിറ്റര്‍ ബ്ലൂ സൗകര്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് ബ്ലൂ വെരിഫൈഡ് ട്വിറ്റര്‍ ബ്ലൂ സൗകര്യ നീക്കം ചെയ്യുന്നതായുള്ള വാര്‍ത്ത എത്തിയത്. ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കും ട്വിറ്റര്‍ ബ്ലൂ സൗകര്യം ഒരുക്കിയതായാണ് വാര്‍ത്തകളെത്തിയത്. നേരത്തെ ഏതാനും ചില തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഫെബ്രുവരി മുതല്‍ ഇന്ത്യയിലും ഇത് ലഭ്യമാക്കി തുടങ്ങിയിരുന്നു.