ഗൂഗിള്‍ മാപ്പ്‌സില്‍ ഇനി ടോൾ നിരക്കും ലഭ്യമാകും; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ

169

ഗൂഗിള്‍ മാപ്പ്‌സില്‍ യാത്രക്കിടയില്‍ നല്‍കേണ്ടി വരുന്ന ടോള്‍ നിരക്കും മറ്റും ഇനി മുതല്‍ ദൃശ്യമാകും എന്നാണ് ‘ആന്‍ഡ്രോയിഡ് പൊലീസി’ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നത്. നിലവില്‍ ഗൂഗിള്‍ മാപ്പില്‍ ടോള്‍ റോഡുകള്‍ കാണാന്‍ കഴിയും എന്നാല്‍ ടോള്‍ നിരക്ക് കാണിക്കില്ല. ഇനി ടോള്‍ നിരക്ക് നല്‍കി യാത്ര ചെയ്യണമോ, മറ്റു റോഡ് തിരഞ്ഞെടുക്കണമോ എന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനം എടുക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും. ഗൂഗിള്‍ മാപ്‌സ് പ്രിവ്യൂ പ്രോഗ്രാം ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ സംബന്ധിച്ച സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താവ് റൂട്ട് തിരഞ്ഞെടുക്കുന്നതിനുമുമ്ബ് ആ റൂട്ടിലെ നിരക്കുകള്‍ കാണാനാകുമെന്ന് ‘ആന്‍ഡ്രോയിഡ് പൊലീസ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ ഫീച്ചര്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമോ അതോ എല്ലായിടത്തും ലഭ്യമാകുമോ എന്നതു വ്യക്തമല്ല. ഈ ഫീച്ചര്‍ എല്ലാവര്‍ക്കും എപ്പോള്‍ ലഭ്യമാക്കുമെന്നത് സംബന്ധിച്ചും വ്യക്തതയില്ല.