രാത്രിയില്‍ എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് കേൾക്കുന്ന ഭയാനക ശബ്ദത്തിന്റെ ഉറവിടം ഒടുവിൽ തിരിച്ചറിഞ്ഞു !!

9

എവറസ്റ്റ് കൊടുമുടിയില്‍ നിന്ന് രാത്രിയില്‍ ഭയാനകമായ ശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് നാളുകളായി നമ്മൾ കേൾക്കുന്ന കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. അടുത്തിടെ ചില ഗ്ലേഷ്യോളജിസ്റ്റുകള്‍ ഇതിന്റെ കാരണം കണ്ടെത്തി. എവറസ്റ്റ് കൊടുമുടിയില്‍ മൂന്നാഴ്ച ചിലവഴിച്ചാണ് ഇവര്‍ ഇത് കണ്ടെത്തിയത്. ഭൂകമ്ബത്തിന്റെ വ്യാപ്തി അളക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യ ഹിമാനിയുടെ ആഴത്തിലുള്ള വൈബ്രേഷനുകള്‍ അളക്കാന്‍ അവര്‍ ഉപയോഗിച്ചു. ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് അവര്‍ കാരണം കണ്ടെത്തിയത്.

രാത്രയില്‍ താപനിലയില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഈ ശബ്ദത്തിന് കാരണം. താപനില കുറയുമ്ബോള്‍ മഞ്ഞ് കട്ടകള്‍ പൊട്ടുന്നു ഇതിന്റെ ശബ്ദമാണ് രാത്രി എവറസ്റ്റില്‍ നിന്ന് കേള്‍ക്കുന്നത്. രാത്രിയില്‍ താപനില -15 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാന്‍ സാദ്ധ്യതയുണ്ട്. ഇതുമൂലമാണ് മഞ്ഞ് കട്ട പെട്ടുന്നത് എന്നാണു കണ്ടെത്തിയിരിക്കുന്നത്.