നിങ്ങളുടെ സ്മാർട്ട് ഫോൺ ഹാക്ക് ചെയ്യപ്പെട്ടോ എന്നറിയണോ ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

31

സ്മാര്‍ട്ട് ഫോണുകളില്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് വൈറസ്. നിലവിലത്തെ സാഹചര്യത്തില്‍ വയറസുകള്‍ എങ്ങനെ വേണമെങ്കിലും നമ്മളുടെ സ്മാര്‍ട്ട് ഫോണുകള്‍ കയറിപ്പറ്റാവുന്നതാണ് .മറ്റൊരാള്‍ ഫോര്‍വേഡ് ചെയ്യുന്ന വ്യാജ മെസേജുകള്‍ വഴി ,അതുപോലെ തന്നെ നമുക്ക് വരുന്ന മറ്റു സ്‌കാം മെസേജുകള്‍ വഴി വയറസുകള്‍ നമ്മളുടെ സ്മാര്‍ട്ട് ഫോണുകളില്‍ എത്തിപ്പെടാം. അതുപോലെ തന്നെ വെരിഫൈഡ് ചെയ്യാത്ത ആപ്ലികേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് വഴിയും ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളില്‍ വയറസുകള്‍ എത്തിപ്പെടാനും നമ്മളുടെ സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടുവാനും സാധ്യതയുണ്ട് .എന്നാല്‍ സ്മാര്‍ട്ട് ഫോണുകളില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം .

ഒരു പ്രധാന കാര്യമാണ് നിങ്ങളുടെ ഫോണ്‍ ഹിസ്റ്ററിയില്‍ നിങ്ങള്‍ വിളിക്കാത്ത മറ്റേതെങ്കിലും നമ്ബറിലേക്ക് ഫോണുകള്‍ മറ്റോ പോയിട്ടുണ്ടോ എന്നത്. അതും നിങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. ആദ്യം തന്നെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ചാര്‍ജ്ജ് നില്‍ക്കുന്നില്ല (ബാറ്ററി പെട്ടന്ന് ട്രൈന്‍ ആയി കൊണ്ടിരിക്കുന്നു )ഇങ്ങനെ പെട്ടന്ന് ബാറ്ററി ഡ്രൈന് ആകുകയാണെങ്കില്‍ അത് ഒന്ന് കരുതിയിരിക്കുക .അടുത്തതായി ശ്രദ്ധിക്കേണ്ടത് അമിതമായി ഡാറ്റ നിങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ നിന്നും പോകുന്നുണ്ട് .അതായത് നിങ്ങള്‍ ഉപയോഗിക്കാതെ തന്നെ ഡാറ്റയും മറ്റും പോകുകയാണെങ്കിലും ഒന്ന് ശ്രദ്ധിക്കുക.